പു​തി​യ ഇ​നം വി​ത്തു​ വി​ത​ച്ച പാ​ട​ശേ​ഖ​ര​ത്തി​ലെ കൃ​ഷി​യും മ​ട​വീ​ണു ന​ശി​ച്ചു
Saturday, October 23, 2021 10:02 PM IST
മ​ങ്കൊ​മ്പ്: പു​തി​യ ഇ​നം വി​ത്തു​ വി​ത​ച്ച പാ​ട​ശേ​ഖ​ര​ത്തി​ലെ വി​ള​വെ​ടു​പ്പി​നു സ​മ​യം പി​ന്നി​ട്ട കൃ​ഷി പ്ര​ള​യ​ത്തി​ൽ മ​ട​വീ​ണു ന​ശി​ച്ചു. ച​മ്പ​ക്കു​ളം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ ക​ണ്ട​ങ്ക​രി ചെ​റു​കോ​ട്ടു മു​ന്നൂ​റു പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ൽ​കൃ​ഷി​യാ​ണ് പൂ​ർ​ണ​മാ​യും പ്ര​ള​യ​ജ​ല​ത്തി​ൽ മു​ങ്ങി ന​ശി​ച്ച​ത്. മ​ണ്ണു​ത്തി സ​ർ​വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഏ​റ്റ​വും പു​തി​യ ഇ​നം വി​ത്താ​യ മ​നു​ര​ത്‌​ന​യാ​ണ് ഇ​വി​ടെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വി​ത​ച്ച​ത്. 9.6 ഹെ​ക്ട​ർ മാ​ത്രം വി​സ്തൃ​തി​യു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ൽ പു​ഞ്ച​കൃ​ഷി വൈ​കാ​തി​രി​ക്കാ​നാ​ണ് വി​ള​വു കു​റ​ഞ്ഞ വി​ത്തു പ​രീ​ക്ഷി​ക്കാ​ൻ ക​ർ​ഷ​ക​രെ പ്രേ​രി​പ്പി​ച്ച​ത്. മ​റ്റു വി​ത്തു​ക​ൾ​ക്കു വി​ള​വെ​ടു​ക്കാ​ൻ 120 ല​ധി​കം ദി​വ​സം ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ മ​നു​ര​ത്‌​ന 90 മു​ത​ൽ 100 ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ള​വെ​ടു​ക്കാം.
എ​ന്നാ​ൽ വി​ള​വെ​ടു​പ്പി​നു സ​മ​യ​മാ​യ​പ്പോ​ൾ മ​ഴ​യും പ്ര​ള​യ​വു​മെ​ത്തി. 110 ദി​വ​സം വ​രെ ക​ർ​ഷ​ക​ർ വി​ള​വെ​ടു​ക്കാ​ൻ കാ​ത്തി​രു​ന്നെ​ങ്കി​ലും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​വ​ദി​ച്ചി​ല്ല. ശ​ക്ത​മാ​യ മ​ഴ മൂ​ലം പാ​ട​ത്തു വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നു. ഇ​തി​നു​പു​റ​മെ പു​റ​ത്തു ജ​ല​നി​ര​പ്പു​യ​ർ​ന്ന​തും തി​രി​ച്ച​ടി​യാ​യി. ക​ഴി​ഞ്ഞ ദി​സം പു​റം​ബ​ണ്ടി​ലു​ണ്ടാ​യ വി​ള്ള​ലി​ലൂ​ടെ​യും ക​വി​ഞ്ഞു​ക​യ​റി​യും പാ​ട​ത്തു വെ​ള്ളം നി​റ​ഞ്ഞു കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ക്കു​ക​യാ​യി​രു​ന്നു. പാ​ട​ത്തെ വെ​ള്ളം വ​റ്റി​ക്കാ​ൻ ക​ർ​ഷ​ക​ർ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. പോ​ള​യും മാ​ലി​ന്യ​ങ്ങ​ളും പാ​ട​ത്തു നി​റ​ഞ്ഞു ക​ഴി​ഞ്ഞു. ഇ​നി​യും വെ​ള്ളം വ​റ്റി​ച്ചാ​ലുംവി​ള​വെ​ടു​ക്കാ​നാ​കി​ല്ല. സ​ർ​ക്കാ​രി​ൽ നി​ന്നും ആ​വ​ശ്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.