സ​ഹ​ക​ര​ണബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​രിവി​ത​ര​ണം
Saturday, October 23, 2021 10:02 PM IST
മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല - തൃ​പ്പെ​രു​ന്തു​റ സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തി​ലെ 10 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​രി വി​ത​ര​ണം ചെ​യ്തു. ചെ​ന്നി​ത്ത​ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പെ​ട്ട ഏ​ക​ദേ​ശം ആ​യി​ര​ത്തോ​ളം ആ​ളു​ക​ളാ​ണ് വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഈ ​ക്യാ​മ്പു​ക​ളി​ൽ എ​ത്തി​യ​ത്.

ചെ​ന്നി​ത്ത​ല മ​ഹാ​ത്മാ ഗേ​ൾ​സ് സ്കൂ​ളി​ലെ ക്യാ​മ്പി​ൽ ആ​ണ് ആ​ദ്യ​മാ​യി അ​രി വി​ത​ര​ണം ന​ട​ത്തി​യ​ത്. അ​രി വി​ത​ര​ണോ​ദ്ഘാ​ട​നം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഐ​പ്പ് ചാ​ണ്ട​പ്പി​ള്ള നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​എ​സ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബ​ഹ​നാ​ൻ ജോ​ൺ മു​ക്ക​ത്ത്, സോ​മ​നാ​ഥ​ൻ പി​ള്ള. എം, ​സ​തീ​ഷ് ചെ​ന്നി​ത്ത​ല, മോ​ഹ​ന​ൻ ക​ണ്ണ​ങ്ക​ര, ജി. ​ദീ​പു, വി. ​ശ്രീ​കു​മാ​ർ, മാ​ത്യു വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.