ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി വ​ഞ്ചി​ച്ച​താ​യി പ​ന​ച്ചൂ​രാ​ന്‍റെ ഭാ​ര്യ
Saturday, October 23, 2021 10:02 PM IST
കാ​യം​കു​ളം: ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി രാ​ഷ്ട്രീ​യ നേ​താ​ക്ക​ന്മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും വ​ഞ്ചി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​ന്ത​രി​ച്ച പ്രി​യ​ക​വി അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ ഭാ​ര്യ മാ​യ രം​ഗ​ത്ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി അ​വ​ർ രം​ഗ​ത്തെ​ത്തി​യ​ത് .പോ​സ്റ്റി​ൽ പ​റ​യു​ന്ന​ത് അ​നി​ൽ പ​ന​ച്ചൂ​രാ​നെ ഓ​ർ​മി​ക്കു​ന്ന ധാ​രാ​ളം പേ​ർ പ​ല​പ്പോ​ഴും വി​ളി​ച്ചു തി​ര​ക്കാ​റു​ണ്ട്, ​ജോ​ലി വ​ല​തു​മാ​യോ എ​ന്ന്. അ​ത്ത​രം കോ​ളു​ക​ൾ ഒ​ന്നും ത​ന്നെ ഞാ​ൻ ഇ​പ്പോ​ൾ അ​റ്റ​ൻ​ഡ് ചെ​യ്യാ​റി​ല്ല.

കാ​ര​ണം ന​ല്ല വാ​ർ​ത്ത​ക​ൾ ഒ​ന്നും ത​ന്നെ എ​നി​ക്ക​വ​രോ​ടു പ​റ​യാ​നി​ല്ല. എ​ല്ലാ രാഷ്‌ട്രീയപാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ന്മാ​ർ വീ​ട്ടി​ൽ ക​യ​റി​യി​റ​ങ്ങി​യ​തും പ​ല​ത​ര​ത്തി​ലു​ള്ള വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​യ​തും പ​ല മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ എ​ല്ലാ​വ​രും അ​റി​ഞ്ഞ​താ​ണ്.

കാ​യം​കു​ളം എം​എ​ൽ​എ പ്ര​തി​ഭ ഉ​ൾ​പ്പെടെ​യു​ള്ള പ്ര​മു​ഖ​ർ ക​വി​യു​ടെ കു​ടും​ബ​ത്തി​ന് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്നു പ​ല വേ​ദി​ക​ളി​ലും പ്ര​സം​ഗി​ച്ചു . പ്ര​തി​ഭ അ​നു​ശോ​ച​ന യോ​ഗ​ങ്ങ​ളി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ​തും എ​ന്‍റെ ശ്ര​ദ്ധ​യി​ലും പെ​ട്ടി​രു​ന്നു.​അ​നി​ൽ പ​ന​ച്ചൂ​രാ​നെ സ്നേ​ഹി​ക്കു​ന്ന, ഞ​ങ്ങ​ളു​ടെ ദൗ​ർ​ഭാ​ഗ്യ​ങ്ങ​ളി​ൽ വേ​ദ​നി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഉ​ണ്ടെ​ന്ന​റി​യാം. അ​വ​രോ​ട് എ​ന്തു പ​റ​യ​ണം എ​ന്ന​റി​യി​ല്ലാ​യി​രു​ന്നു

ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ൽ ത​ല​കാ​ണി​ക്കാ​ൻ രാ​ഷ്ട്രീ​യ​ക്കാ​ർ എ​ത്തു​ന്ന വാ​ർ​ത്ത​ക​ൾ ന​മ്മ​ൾ നി​ര​ന്ത​രം കാ​ണാ​റു​ണ്ട്‌. വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി അ​റി​യാ​റു​ണ്ട്. ഇ​തെ​ല്ലാം വെ​റും വാ​ഗ്ദാ​ന​ങ്ങ​ളാ​യി ഒ​ടു​ങ്ങു​ക​യേ ഉ​ള്ളൂ. അ​തു​കൊ​ണ്ട് ദ​യ​വു ചെ​യ്ത് ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്ക​രു​ത് എ​ന്നും മാ​യ പ​ന​ച്ചൂ​രാ​ൻ ഫേ​സ് ബു​ക്കി​ൽ കു​റി​ച്ചു. സാം​സ്കാ​രി​ക വ​കു​പ്പി​ൽ നി​ന്നും ജോ​ലി ന​ൽ​കാ​ൻ പ​ദ്ധ​തി​ക​ൾ ഒ​ന്നും ഇ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ല​ഭി​ച്ച ക​ത്തും മാ​യ ഫേ​സ്ബു​ക്കി​ൽ പ​ങ്കുവ​ച്ചി​ട്ടു​ണ്ട്.