ഇ​പ്പോ​ൾ ക​ട​ത്തു​വ​ള്ള​വു​മി​ല്ല! കോ​ടം​തു​രു​ത്ത്- പി.​എ​സ് ക​ട​വ് പാ​ലം എ​ന്ന സ്വ​പ്ന​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ
Saturday, October 23, 2021 10:02 PM IST
തു​റ​വൂ​ർ: കോ​ടം​തു​രു​ത്ത് പി.​എ​സ് ക​ട​വ് പാ​ലം എ​ന്ന സ്വ​പ്നം പൂ​വ​ണി​യു​മോ എ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ് ഒ​രു ജ​ന​ത. ആ​കെ​യു​ണ്ടാ​യി​രു​ന്ന ക​ട​ത്തു​വ​ള്ളം കൂ​ടി നി​ല​ച്ച​തോ​ടെ ദേ​ശീ​യ​പാ​ത​യി​ലേ​ക്കെ​ത്താ​ൻ ഏ​റെ ദൂ​രം വ​ള​ഞ്ഞു സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

പി.​എ​സ്.ക​ട​വി​ൽനി​ന്നു​ള്ള സ​ർ​ക്കാ​ർ ക​ട​ത്തു​വ​ള്ള​മാ​യി​രു​ന്നു അ​ക്ക​രെ ഇ​ക്ക​രെ പോ​യിവ​രാ​നു​ണ്ടാ​യി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഏ​ക മാ​ർ​ഗം. എ​ന്നാ​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യ ക​ട​ത്തു​കാ​ര​ൻ വി​ര​മി​ച്ച​തോ​ടെ ക​ട​ത്തു​വ​ള്ള​വും നി​ശ്ച​ല​മാ​യി.

ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ പ​ക​രം ആ​ളെ നി​യ​മി​ക്കാ​ത്ത​താ​ണ് എ​ന്ന​ന്നേ​​ക്കു​മാ​യി സ​ർ​ക്കാ​ർ ക​ട​ത്തു​വ​ള്ളം നി​ല​യ്ക്കാ​ൻ കാ​ര​ണം. ക​ട​ത്തു​വ​ള്ളം നി​ന്ന​തോ​ടെ പ​ടി​ഞ്ഞാ​റ് ചേ​രു​ങ്ക​ൽ, നീ​ണ്ട​ക​ര, ച​ങ്ങ​രം​ക​രി, ചെ​ല്ലാ​നം, ചാ​വ​ടി വ​ട​ക്കേ അ​റ്റം, വ​ല്ലേ​ത്തോ​ട്, എ​ഴു​പു​ന്ന തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ദേ​ശീ​യ പാ​ത​യി​ലേ​ക്കു വ​ള​രെ വേ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നു​ള്ള വ​ഴി​യാ​ണ്അ​ട​ഞ്ഞ​ത്.
ഇ​പ്പോ​ൾ വൃ​ദ്ധ​രാ​യ ര​ണ്ടു​പ്ര​ദേ​ശ​വാ​സി​ക​ൾ ത​ങ്ങ​ളു​ടെ കൊ​ച്ചു​വ​ള്ള​ത്തി​ൽ അ​ത്യാ​വ​ശ്യ​ക്കാ​രെ അ​ക്ക​ര​യ്ക്കെ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പോ​ള നി​റ​ഞ്ഞു തി​ങ്ങി​യ കാ​യ​ലി​ലൂ​ടെ വ​ള്ളം തു​ഴ​യാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന ഇ​വ​രു​ടെ സ്വ​കാ​ര്യ വ​ഞ്ചി​യി​ൽ ക​യ​റാ​ൻ യാ​ത്ര​ക്കാ​ർ ​മ​ടി​ക്കു​ക​യാ​ണ്.

മു​ൻ മ​ന്ത്രി​യും വി​ക​സ​ന നാ​യി​ക​യു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ ഒ​രു സ്വ​പ്ന പ​ദ്ധ​തി​യാ​യി​രു​ന്നു ഈ ​പാ​ലം. അ​ക്കാ​ല​ത്ത് പാ​ല​ത്തി​നാ​യി പി.​എ​സ് ക​ട​വി​ൽ മ​ണ്ണു​പ​രി​ശോ​ധ​ന തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​യെ​ങ്കി​ലും പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. ദേ​ശീ​യ പാ​ത​യി​ൽ നി​ന്നും ക​ട​വി​ലേ​ക്കു നീ​ളു​ന്ന റോ​ഡാ​ക​ട്ടെ ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി കാ​ൽ​ന​ട​യാ​ത്ര​യ്ക്കു പോ​ലും പ​റ്റാ​താ​യി.

കോ​ടം​തു​രു​ത്ത് പി.​എ​സ് ക​ട​ത്ത് റോ​ഡും ചേ​രു​ങ്ക​ൽ റോ​ഡും ഇ​ന്ത്യാ ​ടൂ​റി​സം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഉ​ട​ന​ടി പ​ണി​യു​മെ​ന്നും പി.​എ​സ് ക​ട​ത്തു​പാ​ലം തു​റ​മു​ഖ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി സ​ജി ചെ​റി​യാ​നു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ് ഇ​ല്ലി​ക്ക​ൽ വ്യ​ക്ത​മാ​ക്കി. സു​രേ​ഷ് ഗോ​പി എം​പി​ക്കും ഇ​തു സം​ബ​ന്ധി​ച്ച് നി​വേ​ദ​നം ന​ല്കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ പി.​എ​സ് ക​ട​വി​ൽ ക​ട​ത്തു​കാ​ര​നെ നി​യ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന് അ​ധി​കാ​ര​മി​ല്ലാ​ത്ത​തി​നാ​ൽ, സ​ർ​ക്കാ​ർ നി​യ​മി​ക്കു​ന്ന ആ​ളെ​ത്തു​ന്ന​തു വ​രെ താ​ത്കാ​ലി​ക​മാ​യി സ്വ​കാ​ര്യ വ്യ​ക്തി​ക​ളെ ഈ ​ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​മെ​ന്നും കാ​യ​ലി​ലെ പോ​ള​ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി ഉ​ട​ന​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.