പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തി​ല്‍ കേ​ര​ഗ്രാ​മം പ​ദ്ധ​തി​ക്കു തു​ട​ക്കം
Saturday, October 23, 2021 9:57 PM IST
പൂ​ച്ചാ​ക്ക​ൽ: പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ കേ​ര​ഗ്രാ​മ​ത്തി​ന്‍റെ​യും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളു​ടേ​യും ഉ​ദ്ഘാ​ട​നം കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ര്‍​വ​ഹി​ച്ചു. കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത​ക​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു നാ​ളി​കേ​ര​ത്തി​ന്‍റെ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു.
പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ദ​ലീ​മ ജോ​ജോ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​മ്പു​സെ​റ്റു​ക​ളു​ടെ വി​ത​ര​ണം എ.​എം. ആ​രി​ഫ് എം​പി നി​ര്‍​വ​ഹി​ച്ചു. ജൈ​വ​വ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ധ​ന്യ സ​ന്തോ​ഷും തെ​ങ്ങു​ക​യ​റ്റ​യ​ന്ത്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. പ്ര​മോ​ദും ഇ​ട​വി​ള കി​റ്റ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. ജ​യ​കു​മാ​റും വി​ത​ര​ണം ചെ​യ്തു.
പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ആ​ര്‍. ശ്രീ​രേ​ഖ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കൃ​ഷി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​ലി​സ​ബ​ത്ത് ഡാ​നി​യ​ല്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​ര്‍, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്. എ​സ്. ബീ​ന, അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ എം.​എ. സി​റാ​ജു​ദീ​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ കെ. ​ഫാ​ത്തി​മ റെ​ഹി​യാ​ന​ത്ത്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ര്‍.​എ. പ്ര​ദീ​പ് കു​മാ​ര്‍, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.