ബൈക്കിൽനിന്നു വീണ് വീട്ടമ്മ മരിച്ചു
Saturday, October 23, 2021 9:57 PM IST
പൂ​ച്ചാ​ക്ക​ൽ: തെ​രു​വു​നാ​യ വ​ട്ടം​ചാ​ടി ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പെ​ട്ട് വീ​ട്ട​മ്മ മ​രി​ച്ചു. ചേ​ന്നം പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മു​ര​ളീ സ​ദ​ന​ത്തി​ൽ ജ​യ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ മി​നി (48) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ള്ളി​പ്പു​റം ക​ള​ത്തി​ൽ ക്ഷേ​ത്ര​ത്തി​നു വ​ട​ക്ക് ആ​റാ​ട്ടു​കു​ളം ഭാ​ഗ​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മി​നി​യു​ടെ മ​ക​ൻ ഹ​രി​കൃ​ഷ്ണ​നാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്.
പ​ള്ളി​പ്പു​റം ഇ​ൻ​ഡ​സ്ടി​യ​ൽ ഗ്രോ​ത്ത് സെ​ന്‍റ​റി​ലെ ക​പ്പ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മി​നി​യെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് മ​ക​ൻ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. തെ​രു​വു​നാ​യ വ​ട്ടം ചാ​ടി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. മി​നി​യെ ഉ​ട​ൻ ത​ന്നെ പ​ള്ളി​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ൾ: ഹ​രി​കൃ​ഷ്ണ​ൻ, ഹ​രി​പ്രി​യ മ​രു​മ​ക​ൻ: ശ്രീ​രാ​ജ്. സം​സ്കാ​രം ന​ട​ത്തി.