തി​രു​ക്കുടു​ംബ​ പേ​ട​കപ്ര​യാ​ണം ഇ​ന്നു മു​ത​ൽ
Saturday, October 23, 2021 9:57 PM IST
പു​ന്ന​പ്ര: തി​രു​ക്കുടു​ംബ--​യൗ​സേ​പ്പ് പി​താ​വി​ന്‍റെ വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ എ​ല്ലാ വീ​ടു​കളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന തി​രു​ക്കുടും​ബ പ്ര​തി​ഷ്ഠാ പേ​ട​ക പ്ര​യാ​ണം ഇ​ന്ന് ആ​രം​ഭി​ക്കും. ഇ​ട​വ​ക​യെ എ​ട്ടു സോ​ണു​ക​ളാ​യി തി​രി​ച്ച് എ​ട്ടു​വീ​ടു​ക​ളി​ൽ ഒ​രേ​സ​മ​യം പേ​ട​കം എ​ത്തി​ച്ചേ​രും. 24 മ​ണി​ക്കൂ​ർ ഒ​രു വീ​ട്ടി​ൽ ത​ങ്ങു​ന്ന പേ​ട​ക സാ​ന്നി​ധ്യ​ത്തി​ൽ ജ​പ​മാ​ല​യും യാ​മ​പ്രാ​ർ​ഥ​ന​ക​ളും ന​ട​ത്തും.
ഇ​ന്നു രാ​വി​ലെ 7.30 ന് ​ഫാ. ബി​ജോ​യ് അ​റയ്​ക്ക​ൽ അ​ർ​പ്പി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കു ശേ​ഷം എ​ട്ടു സോ​ൺ ലീ​ഡ​ർ​മാ​ർ​ക്കു തി​രു​ക്കുടും​ബ​പേ​ട​കം കൈ​മാ​റു​ന്ന​തും ഇ​വ​ർ വാ​ർ​ഡു​ക​ളി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തു​മാ​ണ്. 55 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ് പേ​ട​കം പ്ര​യാ​ണം. പ്ര​യാ​ണം ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​വ​ക​യി​ലെ എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലും വെ​ഞ്ച​രി​പ്പ് ക​ർ​മം ന​ട​ത്തു​മെ​ന്ന് ട്ര​സ്റ്റി​മാ​രാ​യ പി.​റ്റി. ജോ​സ​ഫ്, അ​നി​യ​ൻ തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.