മരം വീണു ഭാഗികമായി തകർന്ന വീട് പുനരുദ്ധരിച്ചു
Saturday, October 23, 2021 9:56 PM IST
മാ​ന്നാ​ർ: കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണു ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന ഇ​ര​മ​ത്തൂ​ർ നാ​ടാ​ല​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ നി​സാ​റി​ന്‍റെ വീ​ട് ജെ​സി​ഐ ടൗ​ൺ മാ​ന്നാ​ർ അ​റ്റ്‌ലാന്‍റ ചോ​രാ​ത്ത​വീ​ട് പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ചു പു​ന​രു​ദ്ധ​രി​ച്ചു ന​ൽ​കി. ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ നി​ഷ സോ​ജ​ൻ, ചോ​രാ​ത്ത​വീ​ട് പ​ദ്ധ​തി ചെ​യ​ർ​മാ​ൻ കെ.​എ. ക​രീം, ജെ​സി​ഐ ടൗ​ൺ മാ​ന്നാ​ർ അറ്റ്‌ലാ​ന്‍റ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. സു​രേ​ഷ്, അ​നീ​ഷ് ക​വി​യൂ​ർ, അ​ഭി​ലാ​ഷ് വെ​ൺ​പാ​ല, ആ​ഷി​ഷ് ആ​ന​ന്ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
നാ​ലു വ​യ​സും പ​ത്തു​മാ​സ​വും വീ​തം പ്രാ​യ​മു​ള്ള ര​ണ്ടു മ​ക്ക​ളും നി​സാ​റും ഭാ​ര്യ​യും വീ​ട്ടി​ൽ ഉ​ള്ള​പ്പോ​ഴാ​യി​രു​ന്നു ക​ഴി​ഞ്ഞ മാ​സം ഇ​വ​രു​ടെ ഷീ​റ്റി​ട്ട വീ​ടി​നു മു​ക​ളി​ലേ​ക്കു ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​രം വീ​ണ​ത്. അ​ത്ഭു​ത​ക​ര​മാ​യി​ട്ടാ​ണ് നി​സാ​റും കു​ടും​ബ​വും പ​രി​ക്കേ​ൽ​ക്കാ​തെ അ​ന്നു ര​ക്ഷ​പ്പെ​ട്ട​ത്.