ആ​രാം പ​ദ്ധ​തി​ക്ക് തു​ട​ക്കം
Saturday, October 23, 2021 9:56 PM IST
ആ​ല​പ്പു​ഴ: വ​യോ​ജ​ന മ​ന്ദി​ര​ങ്ങ​ളി​ലും മ​റ്റു ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​പ്പാ​ക്കു​ന്ന ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി പ​ദ്ധ​തി​യു​ടെ (ആ​രാം) ഉ​ദ്ഘാ​ട​നം കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ര്‍​വ​ഹി​ച്ചു. അ​ന്താ​രാ ഷ്‌ട്ര വ​യോ​ജ​ന മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹ്യ നീ​തി വ​കു​പ്പും കാ​ർ​ഷി​ക വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. കൃ​ഷി​യെ ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ തെ​റാ​പ്പി എ​ന്ന രീ​തി​യി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ക​ണ​മെ​ന്നും ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കാ​ന്‍ ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ മി​ക​ച്ച ക​ർ​ഷ​ക​രാ​യ ജാ​ന​കി​യ​മ്മ ( ഗാ​ന്ധി ഭ​വ​ൻ സ്നേ​ഹ​വീ​ട്), പ്ര​ഭാ​ക​ര​ൻ (അ​ഖി​ല കേ​ര​ള വൃ​ദ്ധ സ​ദ​നം), ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ (സ്നേ​ഹ​ധാ​ര) എ​ന്നി​വ​രെ മ​ന്ത്രി ആ​ദ​രി​ച്ചു. പ​ച്ച​ക്ക​റി തൈ​ക​ളും വി​ത്തു​ക​ളും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു.
എ​ച്ച്. സ​ലാം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി, ക​ല​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി.​എ​സ്. താ​ഹ, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ആ​ർ. ശ്രീ​രേ​ഖ, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബി​ജി ജോ​യ്, സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ എ.​ഒ. അ​ബീ​ൻ, ജ​യ​കു​മാ​ർ, എം.​എ​ൻ. ദീ​പു, ഫാ. ​ജോ​ർ​ജ് ജോ​ഷ്വ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.