വ​നി​താ ഓ​ട്ടോ ഡ്രൈ​വ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Friday, October 22, 2021 10:52 PM IST
അ​രൂ​ർ: ഓ​ട്ടോ മ​റി​ഞ്ഞ് വ​നി​താ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. ച​ന്തി​രൂ​ർ വ​ട്ടേ​ഴ​ത്ത് പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ ഷീ​ല (48) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ ച​ന്തി​രൂ​ർ പ​ഴ​യ പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

വ​ട്ടം​ചാ​ടി​യ നാ​യ​യെ ക​ണ്ട് പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​പ്പോ​ൾ ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. ത​ല​യ​ടി​ച്ച് വീ​ണ ഷീ​ല​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഷീ​ല ഉ​പ​ജീ​വ​ന​ത്തി​നാ​യി ഓ​ട്ടോ ഓ​ടി​ച്ചു തു​ട​ങ്ങി​യ​ത്. ച​ന്തി​രൂ​ർ പാ​ലം സ്റ്റാ​ൻ​ഡി​ലെ എ​ക വ​നി​താ ഓ​ട്ടോ ഡ്രൈ​വ​റാ​ണ്. സം​സ്കാ​രം ഇ​ന്ന് എ​ര​മ​ലൂ​ർ സെ​ന്‍റ് സേ​വി​യേ​ഴ്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ലെ​വി​ൻ, ലെ​ഹ​ന. മ​രു​മ​ക​ൻ: സൈ​ജു.