മാ​ന്നാ​ർ കു​ട്ട​മ്പേ​രൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ത്ഘാ​ട​നം ഇ​ന്ന്
Sunday, October 17, 2021 9:56 PM IST
മാ​ന്നാ​ർ: 611-ാം ന​മ്പ​ര്‍ കു​ട്ട​മ്പേ​രൂ​ര്‍ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​വീ​ക​രി​ച്ച ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​നു കു​ന്ന​ത്തൂ​ര്‍ ദു​ര്‍​ഗാ​ദേ​വീ​ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​നാ​കും. ന​വീ​ക​രി​ച്ച ക്യാ​ഷ് കൗ​ണ്ട​റി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി.​വി. ര​ത്‌​ന​കു​മാ​രി നി​ര്‍​വ​ഹി​ക്കും.
സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ എ​സ്. ജോ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 1924ല്‍ 15 ​ക​ര്‍​ഷ​ക​ര്‍ ചേ​ര്‍​ന്ന് ആ​രം​ഭി​ച്ച കൂ​ട്ട​യ്മ​യാ​ണ് സ​ഹ​ക​ര​ണ​സം​ഘ​മാ​യി രൂ​പ​പ്പെ​ട്ട​ത്. 2003ല്‍ ​ബാ​ങ്കാ​യി ഉ​യ​ര്‍​ത്ത​പ്പെ​ട്ടു. ചെ​ങ്ങ​ന്നൂ​ര്‍ താ​ലൂ​ക്കി​ലെ ഏ​ക​ക്ലാ​സ് വ​ണ്‍ ബാ​ങ്കാ​ണി​ത്. നി​ല​വി​ല്‍ 5700 ഓ​ഹ​രി ഉ​ട​മ​ക​ളും39 കോ​ടി നി​ക്ഷേ​പ​വു​മു​ണ്ട്. കു​ന്ന​ത്തൂ​ര്‍ ഹെ​ഡ് ഓ​ഫീ​സ് കൂ​ടാ​തെ കോ​യി​ക്ക​ല്‍ ജം​ഗ്ഷ​നി​ല്‍ ബാ​ങ്കി​നു ശാ​ഖ​യും നീ​തി സ്‌​റ്റോ​റും സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​മു​ണ്ട്.
എ​ന്‍​സി​ഡി​സി അ​നു​വ​ദി​ച്ച 42 ല​ക്ഷം​രൂ​പ ഉ​ള്‍​പ്പെ​ടെ 72 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള​ള ബാ​ങ്ക് കെ​ട്ടി​ടം പ​ണി തീ​ര്‍​ത്ത​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. മോ​ഹ​ന​ന്‍ പി​ള​ള, സെ​ക്ര​ട്ട​റി പി.​ആ​ര്‍. സ​ജി​കു​മാ​ര്‍, ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ വി.​ആ​ര്‍. ശി​വ​പ്ര​സാ​ദ്, കെ.​പി. രാ​ജേ​ന്ദ്ര പ്ര​സാ​ദ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.