കാ​ണാ​താ​യ യു​വാ​വി​നെ മ​രി​ച്ച നി​ല‌‌​യി​ൽ ക​ണ്ടെ​ത്തി
Friday, October 15, 2021 10:32 PM IST
മാ​വേ​ലി​ക്ക​ര: വ​ള്ളം മ​റി​ഞ്ഞു കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചെ​ങ്ങ​ന്നൂ​ർ വെ​ൺ​മ​ണി​ത്താ​ഴം വ​ല്യ​ത്ത് രാ​ജു​വി​ന്‍റെ മ​ക​ൻ ഹ​രി​കു​മാ​റി​ന്‍റെ (21) മൃ​ത​ദേ​ഹ​മാ​ണു മ​റ്റം വ​ട​ക്ക് പ​ടു​കാ​ൽ പു​ഞ്ച​യി​ൽനി​ന്നു ക​ണ്ടെ​ത്തി​യ​ത്. 13നു ​വൈ​കി​ട്ടു അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക‌​ടം. ഹ​രി​കു​മാ​റും സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റം വ​ട​ക്ക് ച​ന്ദ്ര​വി​ലാ​സം ജ​ഗ​ൽ (20), കു​റ​ങ്ങാ​ട്ട് അ​ന​ന്തു (24) എ​ന്നി​വരും വ​ള്ള​ത്തി​ൽ പോ​ക​വേ വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളാ​യ ചെ​ങ്ങ​ന്നൂ​ർ പാ​ണ്ട​നാ​ട് ന​ന്ദ​നം കി​ര​ൺ പ്ര​സാ​ദ് (20), മ​റ്റം വ​ട​ക്ക് ത​ട്ട​യ്ക്കാ​ട്ട് അ​ശ്വി​ൻ (25) എ​ന്നി​വ​ർ ക​ര​യ്ക്കു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. 13നു ​രാ​ത്രി അ​ഗ്നി​ര​ക്ഷാ​സേ​ന തെര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഹ​രി​കു​മാ​റി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്നു നി​ർ​ത്തിവ​ച്ച തെര​ച്ചി​ൽ 14നു ​രാ​വി​ലെ പു​ന​രാ​രം​ഭി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ ആ​ല​പ്പു​ഴ സ്കൂ​ബാ ടീം ​അം​ഗ​ങ്ങ​ളാ​യ ലോ​റ​ൻ​സ്, അ​നീ​ഷ്, സു​നി​ൽ ശ​ങ്ക​ർ, ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.