പൈ​പ്പ് പൊ​ട്ട​ല്‍; അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​നപാ​ത​യി​ല്‍ അ​പാ​യ മു​ന്ന​റി​യി​പ്പ്
Friday, September 24, 2021 10:20 PM IST
എ​ട​ത്വ: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പു​പൊ​ട്ട​ല്‍ വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കു വി​ന​യാ​യി തീ​ര്‍​ന്നു. തി​ര​ക്കേ​റി​യ എ​ട​ത്വ-​ത​ക​ഴി സം​സ്ഥാ​ന പാ​ത​യി​ല്‍ കേ​ള​മം​ഗ​ലം ജം​ഗ്ഷ​നി​ല്‍ അ​പാ​യ മു​ന്ന​റി​യി​പ്പ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. അ​പാ​യ ബോ​ര്‍​ഡി​നു പ​ക​രം വീ​പ്പ​യി​ല്‍ മ​ണ്ണു​നി​റ​ച്ച് വാ​ഴ ന​ട്ടാ​ണ് അ​പ​ക​ട മു​ന്ന​റി​യി​പ്പ് സ്ഥാ​പി​ച്ച​ത്. കോ​ടി​ക​ള്‍ മു​ത​ല്‍​മു​ട​ക്കി നി​ർ​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യാ​ണ് ഒ​രു​വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ഴേ​യ്ക്കും ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ല്‍ എ​ത്തി​യ​ത്.

ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൊ​ട്ടി​യ പൈ​പ്പ് പു​നഃ​സ്ഥാ​പി​ക്കാ​ന്‍ കു​ഴി​യെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ കോ​ണ്‍​ക്രീ​റ്റ് ഉ​പ​യോ​ഗി​ച്ച് റോ​ഡ് നി​ർ​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യെ​ങ്കി​ലും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ കോ​ണ്‍​ക്രീ​റ്റ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വീ​ണ്ടും കു​ഴി രൂ​പ​പ്പെ​ട്ടി​രു​ന്നു. രാ​ത്രി​യി​ല്‍ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​ര​ന്ത​ര​മാ​യി അ​പ​ക​ട​ത്തി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് വീ​പ്പ ഉ​പ​യോ​ഗി​ച്ച് റോ​ഡു ത​ട​ഞ്ഞ​ത്. എ​സി റോ​ഡി​ലെ വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ച് വി​ട്ട​തോ​ടെ അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യി​ല്‍ വ​ന്‍​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. റോ​ഡി​ന്‍റെ പാ​തി​യോ​ളം ത​ക​ര്‍​ന്ന​തോ​ടെ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കാ​ന്‍ തു​ട​ങ്ങി. ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പ് സ്ഥാ​പി​ച്ച​താ​ണ് പൈ​പ്പു​പൊ​ട്ട​ലി​നു കാ​ര​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മു​ന്‍​മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.