ഒ​റ്റ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല, ‍ ഒ​റ്റ​ക്കെ​ട്ടെ​ന്ന് എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന
Friday, September 24, 2021 10:19 PM IST
എ​ട​ത്വ: ല​വ് ജി​ഹാ​ദ്, നാ​ർ​കോ​ട്ടി​ക്ക് ജിഹാദ് തു​ട​ങ്ങി​യ വിഷയങ്ങ​ളു​ടെ പേ​രി​ല്‍ പാ​ലാ രൂ​പ​താ മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​നേ​യും സീ​റോ മ​ല​ബാ​ര്‍ സ​ഭ​യേ​യും വ​ള​ഞ്ഞി​ട്ടു ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ള്‍​ക്കെ​തി​രെ എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ​പ​ള്ളി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. സ്വ​സ​മൂ​ഹ​ത്തോ​ടു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ നി​ന്നും ചി​ല ഭാ​ഗ​ങ്ങ​ള്‍ മാ​ത്രം അ​ട​ര്‍​ത്തി എ​ടു​ത്ത് സ​ഭ​യെ താ​റ​ടി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ നി​ന്നും സം​ഘ​ട​ന​ക​ള്‍ പി​ന്മാ​റ​ണ​മെ​ന്ന് ഇ​ട​വ​ക പ്ര​തി​നി​ധി യോ​ഗം ആ​വ​ശ്യ​പെ​ട്ടു.

വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി​സം​ഘം പാ​ലാ അ​ര​മ​ന​യി​ലെ​ത്തി മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​നു പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

കൈ​ക്കാ​ര​ന്‍​മാ​രാ​യ ജോ​ളി മ​ഠ​ത്തി​ക്ക​ളം, ബി​ജു ലൂ​ക്കോ ക​റു​ക​യി​ല്‍, കെ.​എം. മാ​ത്യു ത​ക​ഴി​യി​ല്‍, പാ​രീ​ഷ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ റാം​സെ ജെ.​റ്റി, തോ​മ​സു​കു​ട്ടി സെ​ബാ​സ്റ്റ്യ​ന്‍ വെ​ളു​ത്തേ​ട​ത്ത് പ​റ​മ്പി​ല്‍, ബി​ല്‍​ബി മാ​ത്യു ക​ണ്ട​ത്തി​ല്‍, ജോ​ര്‍​ജുകു​ട്ടി പീ​ടി​ക​പ​റ​മ്പി​ല്‍, അ​ല​ക്‌​സ് മ​ഞ്ഞു​മ്മേ​ല്‍, ജ​യ​ന്‍ ജോ​സ​ഫ് പു​ന്ന​പ്ര, സൂ​പ്പ​ര്‍ വൈ​സ​ര്‍ ജോ​ബി ക​ല്ലേ​പ്പ​ള്ളി​ല്‍ എ​ന്നി​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.