ക​പ്പ​ൽ ഇ​ന്ന് റോ​ഡു​മാ​ർ​ഗം ആ​ല​പ്പു​ഴ​യി​ലേ​ക്ക്
Friday, September 24, 2021 10:16 PM IST
ചേ​ര്‍​ത്ത​ല: ത​ണ്ണീ​ർ​മു​ക്ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​മെ​ത്തി​യ നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ല്‍ ഇ​ന്നു റോ​ഡ് മാ​ർ​ഗം ആ​ല​പ്പു​ഴ​യി​ലേ​യ്ക്കു കൊ​ണ്ടു​പോ​കും. ആ​ല​പ്പു​ഴ പോ​ര്‍​ട്ട് മ്യൂ​സി​യ​ത്തി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യു​ള്ള ക​പ്പ​ലി​ന്‍റെ ക​ര​യാ​ത്ര ഇന്നുരാ​വി​ലെ തു​ട​ങ്ങി ദേ​ശീ​യപാ​ത​ വ​രെ​യെ​ത്തും. ത​ണ്ണീ​ര്‍​മു​ക്ക​ത്ത് പ്ര​ത്യേ​ക ട്രെ​യി​ല​റി​ല്‍​ കയ​റ്റി​യി​രി​ക്കു​ന്ന ക​പ്പ​ലി​ന്‍റെ സു​ര​ക്ഷാക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. വാ​ഹ​ന​വു​മാ​യി ക​പ്പ​ലി​നെ ഇ​രു​മ്പു​ഷീ​റ്റു​ക​ളു​പ​യോ​ഗി​ച്ച് വെ​ല്‍​ഡു ചെ​യ്തു​റ​പ്പി​ച്ചാ​ണ് ​ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി​യ​ത്. ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ടം ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി പ​രി​ശോ​ധി​ച്ചി​രു​ന്നു. അ​വ​സാ​ന ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി സ​ര്‍​ട്ടി​ഫി​ക്ക​റ്റു ല​ഭി​ച്ചു.

വാ​ഹ​നം ഉ​ള്‍​പ്പെ​ടെ 7.40 മീ​റ്റ​ര്‍ ഉ​യ​ര​വും 5.8 മീ​റ്റ​ര്‍ വീ​തി​യു​മാ​ണി​പ്പോ​ള്‍ ഉ​ള്ള​ത്. ഇ​തി​ന​നു​സ​രി​ച്ച് റോ​ഡി​ല്‍ മ​ര​ച്ചി​ല്ല​ക​ള്‍ വെ​ട്ടി​മാ​റ്റു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ന്ന​ലെ ന​ട​ത്തി. വൈ​ദ്യു​തി ലൈ​നു​ക​ള്‍ ഓ​ഫാ​ക്കി പൊ​ക്കാ​വു​ന്ന ലൈ​നു​ക​ള്‍ മു​ള​യു​പ​യോ​ഗി​ച്ചു പൊ​ക്കി​യും അ​ല്ലാ​ത്ത​തു​മാ​ത്രം അ​ഴി​ച്ചു​മാ​റ്റി​യു​മാ​യി​രി​ക്കും വ​ഴി​യൊ​രു​ക്കു​ന്ന​ത്. ആ​ദ്യ​ദി​വ​സം ത​ന്നെ ദേ​ശീ​യ​പാ​ത​യി​ലെ​ത്തി​ക്കാ​നാണ് ല​ക്ഷ്യ​മിട്ടി​രി​ക്കു​ന്ന​ത്. നാ​വി​ക​സേ​ന​യു​ടെ ഡീ​ക​മ്മീ​ഷ​ന്‍ ചെ​യ്ത ഫാ​സ്റ്റ് അ​റ്റാ​ക്ക് ഇ​ന്‍​ഫാ​ക്ട്-81 ക​പ്പ​ലാ​ണ് ത​ണ്ണീ​ര്‍​മു​ക്ക​ത്ത് കാ​യ​ലി​ലെ​ത്തി​ച്ച് ക​ര​മാ​ര്‍​ഗം ആ​ല​പ്പു​ഴ​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​ത്.

20 മീ​റ്റ​ര്‍ നീ​ള​വും 80 ട​ണ്‍ ഭാ​ര​വു​മു​ള്ള​താ​ണ് ക​പ്പ​ല്‍. 96 ച​ക്ര​ങ്ങ​ളു​ള്ള 12 ആ​ക്‌​സി​ല്‍ സം​വി​ധാ​ന​ത്തി​ലേ​ക്കാ​ണ് ക​പ്പ​ല്‍ ക​യ​റ്റി​യ​രി​ക്കു​ന്ന​ത്.