1254 പേ​ര്‍​ക്കുകൂ​ടി കോ​വി​ഡ്
Thursday, September 23, 2021 9:58 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 1254 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1244 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നും ഉ​ള്‍​പ്പെ​ടു​ന്നു. 9 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 17.12 ശ​ത​മാ​ന​മാ​ണ്. 1293 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 9850 പേ​ര്‍ ചി​കി​ത്സ​യി​ലും 20495 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലും ക​ഴി​യു​ന്നു. 7324 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.
ജി​ല്ല​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ഴി​ഞ്ഞ 24 മ​ണി​ക്കു​റി​നു​ള്ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചു പു​റ​ത്തേ​ക്കി​റ​ക്കി​യ 14 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 16 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ഞ്ചു​പേ​രെ അ​റ​സ്റ്റു ചെ​യ്തു. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​നു ആ​റു​ പേ​ർ​ക്കെ​തി​രേ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 619 പേ​ർ​ക്കെ​തി​രേയും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 293 പേ​ർ​ക്കെ​തി​രേ​യും കോ​വി​ഡ് പ്രോ​ട്ടകോ​ൾ ലം​ഘി​ച്ച​തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ചു. 2927 പേ​രെ താ​ക്കീ​തു ചെ​യ്തു വി​ട്ട​യ​ച്ചു.

നാ​ളെ കോ​വി​ഡ്
വാ​ക്സി​ന്‍ ല​ഭി​ക്കും
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് നാ​ളെ ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ www.cowin.gov.inൽ ​ബു​ക്ക് ചെ​യ്യാ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.
ഇ​തു​വ​രെ ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്കും കോ​വി​ഷീ​ല്‍​ഡ് ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു 84 ദി​വ​സം പി​ന്നി​ട്ട​വ​ര്‍​ക്കും ഓ​ൺ​ലൈ​നി​ല്‍ ബു​ക്കു ചെ​യ്തോ പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചു കേ​ന്ദ്ര​ത്തി​ല്‍ നേ​രി​ട്ടെ​ത്തി​യോ വാ​ക്സി​ൻ സ്വീ​ക​രി​ക്കാം.