വൈ​റ്റ് ടോ​പ്പ് റോ​ഡി​ന്‍റെ മാ​ന്‍​ഹോ​ളു​ക​ള്‍​ക്ക് മൂ​ടി​യി​ല്ലാ​ത്ത​ത് അ​പ​ക​ട​കാ​ര​ണ​മാ​കു​ന്നു
Thursday, September 23, 2021 9:56 PM IST
ആ​ല​പ്പു​ഴ: ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍-​ബീ​ച്ച് റോ​ഡ് വൈ​റ്റ് ടോ​പ്പ് ചെ​യ്ത​തോ​ടെ ഇ​തി​ന്‍റെ വ​ശ​ങ്ങ​ളി​ലെ അ​ഴു​ക്കു​ചാ​ലു​ക​ളു​ടെ മാ​ന്‍​ഹോ​ളു​ക​ളി​ല്‍ പ​ല​തി​നും മൂ​ടി​യി​ല്ലാ​ത്ത​ത് അ​പ​ക​ട​കാ​ര​ണ​മാ​കു​ന്നു. വെ​ള്ള​ക്കി​ണ​ര്‍ ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റു​വ​ശം ട്രാ​ഫി​ക് സ്റ്റേ​ഷ​നു മു​ന്‍​വ​ശ​ത്ത് ഉ​ള്‍​പ്പെ​ടെ പ​ല​യി​ട​ങ്ങ​ളി​ലും ഇ​നി​യും മാ​ന്‍​ഹോ​ളു​ക​ള്‍​ക്കു മൂ​ടി സ്ഥാ​പി​ച്ചി​ട്ടി​ല്ല. അ​ഴു​ക്കു​ചാ​ലു​ക​ള്‍​ക്ക് മു​ക​ളി​ല്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്തും ടൈ​ല്‍ വി​രി​ച്ചും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്കു ചെ​യ്യാ​വു​ന്ന വി​ധ​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​തി​നാ​ല്‍ പ​ല​രും ഇ​തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​യ​റ്റി​യി​റ​ക്കു​ന്ന​ത് പ​തി​വാ​ണ്. മാ​ന്‍​ഹോ​ളു​ക​ള്‍​ക്കു മു​ക​ളി​ല്‍ മി​ക്ക​യി​ട​ത്തും ക​മ്പികൊ​ണ്ടു​ള്ള മൂ​ടി സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ചി​ല​യി​ട​ങ്ങ​ളി​ല്‍ ഇ​നി​യും ഇ​ത്ത​രം മൂ​ടി പോ​ലും ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ രാ​വി​ലെ ട്രാ​ഫി​ക് പോ​ലീ​സ് സ്‌​റ്റേ​ഷ​നു സ​മീ​പ​മു​ള്ള തു​റ​ന്ന മാ​ന്‍​ഹോ​ളി​ലേ​ക്കു ഇ​തു​വ​ഴി വ​ന്ന കാ​റി​ന്‍റെ ച​ക്രം വീ​ണു. നാ​ട്ടു​കാ​ര്‍ വാ​ഹ​നം ഉ​യ​ര്‍​ത്തി മാ​ന്‍​ഹോ​ളി​ല്‍നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
​അ​ടി​യ​ന്ത​ര​മാ​യി മാ​ന്‍​ഹോ​ളു​ക​ള്‍​ക്കു മൂ​ടി സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.​ അ​തി​നി​ടെ ക​മ്പികൊ​ണ്ടു​ള്ള നെ​റ്റ് ഉ​പ​യോ​ഗി​ച്ച് മാ​ന്‍​ഹോ​ളു​ക​ള്‍ മൂ​ടി​യ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഴു​ക്കു​ചാ​ലി​ല്‍നി​ന്നു​ള്ള ദു​ര്‍​ഗ​ന്ധം സ​മീ​പ​ത്തെ ക​ട​ക​ള്‍​ക്കും സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ബു​ദ്ധി​മു​ട്ടാ​കു​ന്നു​വെ​ന്ന പ​രാ​തി​യു​മു​ണ്ട്. ക​മ്പി നെ​റ്റി​നു പ​ക​രം കോ​ണ്‍​ക്രീ​റ്റി​ന്‍റെയോ ഇ​രു​മ്പി​ന്‍റെയോ മൂ​ടി​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.