ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
Thursday, September 23, 2021 9:56 PM IST
ആ​ല​പ്പു​ഴ: 250 ഗ്രാ ​ക​ഞ്ചാ​വു​മാ​യി ര​ണ്ടു​യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വാ​ർ​ഡി​ൽ പ​ട്ടേ​രി​പ്പ​റ​ന്പ് വീ​ട്ടി​ൽ ആ​സി​ഫ്, കു​തി​ര​പ്പ​ന്തി കാ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ അ​ഖി​ൽ എ​ന്നി​വ​രെ​യാ​ണ് സൗ​ത്ത് എ​സ്ഐ റെ​ജി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. അ​ഖി​ലി​നെ സ്കൂ​ട്ട​റി​നു പി​ന്നി​ലി​രു​ത്തി ആ​സി​ഫ് ക​ഞ്ചാ​വ് വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​തി​ര​പ്പ​ന്തി-​വാ​ട​യ്ക്ക​ൽ റോ​ഡി​ൽ പ​ന​ഞ്ചി​ക്ക​ൽ സ്റ്റോ​ഴ്സി​നു സ​മീ​പം വ​ച്ചാ​യി​രു​ന്നു ഇ​രു​വ​രേ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

പാലത്തിൽനിന്ന്
ആ​റ്റി​ലേ​ക്കു ചാ​ടി​യ യു​വാ​വി​നെ
ക​ണ്ടെ​ത്താ​നാ​യി​ല്ല

മാ​ന്നാ​ർ: പ​ന്നാ​യി​ക്ക​ട​വ് പാ​ല​ത്തി​ൽ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച ശേ​ഷം പ​മ്പ​യാ​റ്റി​ലേ​ക്കു ചാ​ടി​യ യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.
മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ ദേ​വൂ​ട്ടി വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന അ​ന്പി​ളി​കു​മാ​റാ(45)​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ബൈ​ക്കി​ൽ വ​ന്ന് പ​ന്നാ​യി പാ​ല​ത്തി​ൽ വ​ണ്ടി വ​ച്ച ശേ​ഷം പാ​ല​ത്തി​ൽ നി​ന്നും ചാ​ടി​യ​ത്. മാ​ന്നാ​ർ പോ​ലീ​സും, ഫ​യ​ർ ഫോ​ഴ്‌​സ് സ്‌​കൂ​ബ ടീം ​എ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. വ​ണ്ടി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ കാ​യം​കു​ളം ചൂ​ള​ത്തെ​രു​വ് സ്വ​ദേ​ശി​യു​ടേ​താ​ണ്.