വയോധികയെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് മു​ഖം​മൂ​ടി​ധാ​രി മാ​ല ക​വ​ർ​ന്നു
Thursday, September 23, 2021 9:56 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ൽ പ​ട്ടാ​പ്പ​ക​ൽ മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ യു​വാ​വ് വയോധികയെ വീ​ടി​നു​ള്ളി​ൽ ക​യ​റി ആ​ക്ര​മി​ച്ച് മാ​ല ക​വ​ർ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. എ.​എ​ൻ. പു​രം തെ​ക്കേ​ന​ട​യി​ൽ വെ​ങ്കി​ടേ​ശ്വ​രം ഭ​ജ​ൻ ഹാ​ളി​ലെ വി​ന​യ ഭാ​യി(82) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.
സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വി​ന​യാ​ഭാ​യി​യും ഭ​ർ​ത്താ​വും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടായിരുന്നത്. മോ​ഷ്ടാ​വ് ഹെ​ൽ​മെ​റ്റും മാ​സ്കും ധ​രി​ച്ച​തി​നാ​ൽ മോ​ഷ്ടാ​വി​ന്‍റെ മു​ഖം വ്യ​ക്ത​മാ​യി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വി​ന​യാ​ഭാ​യി റി​ട്ട. അ​ധ്യാ​പി​ക​യാ​ണ്. വീ​ട്ടി​ൽ വാ​ട​ക​യ്ക്കു പാ​ത്ര​ങ്ങ​ളും കൊ​ടു​ക്കു​ന്നു​ണ്ട്.
വീ​ടി​ന്‍റെ മു​മ്പി​ൽ ആ​രോ വ​ന്ന​അ​ന​ക്കം കേ​ട്ട വി​ന​യ​ഭാ​യി ഉ​മ്മ​റ​ത്ത് എ​ത്തി​യ​പ്പോ​ൾ മോ​ഷ്ടാ​വ് മു​റി​ക്ക​ക​ത്ത് പ്ര​വേ​ശി​ച്ചു അ​ടു​ക്ക​ള​യി​ലേ​ക്കു ഇ​വ​രെ ത​ള്ളി​യി​ട്ടു തോ​ർ​ത്ത് ക​ഴു​ത്തി​ലൂ​ടെ മു​റു​ക്കി. പി​ടി​വ​ലി​ക്കി​ടെ മാ​ല​പൊ​ട്ടി പ​കു​തി​യാ​ണ് മോ​ഷ്ടാ​വി​ന്‍റെ കൈ​യി​ൽ കി​ട്ടി​യ​ത്. അ​ഞ്ചു പ​വ​ന്‍റെ മാ​ല​യി​ൽ ര​ണ്ട​ര പ​വ​നാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. കു​ത​റി വീ​ണ വി​ന​യാ​ഭാ​യി ഉ​റ​ക്കെ അ​ല​റി വി​ളി​ച്ച​തോ​ടെ മോ​ഷ്ടാ​വ് ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു.
ഡോ​ഗ് സ്ക്വാ​ഡും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. സ​മീ​പ​ത്തു​ള്ള ക​ട​യി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചു.
സം​ഭ​വം ന​ട​ക്കു​ന്ന ദി​വ​സം ഉ​ച്ച​യ്ക്ക് 12 മ​ണിമു​ത​ൽ ഒ​രാ​ൾ ബൈ​ക്കി​ൽ ക​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​യ​ൽ​വാ​സി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​ട്ടു​മു​ണ്ട്. വി​ന​യാ​ഭാ​യി എ​ല്ലാ ദി​വ​സ​വും അ​മ്പ​ല​ത്തി​ൽ പോ​യി ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് വീ​ട്ടി​ൽ തി​രി​ച്ചു​വ​രു​ന്ന​ത്.