ശ്വാ​സ​കോ​ശദി​ന വെ​ബി​നാ​ർ നാ​ളെ
Thursday, September 23, 2021 9:56 PM IST
ആ​ല​പ്പു​ഴ: അ​ക്കാ​ദ​മി ഓ​ഫ് പ​ൾ​മ​ണ​റി മെ​ഡി​സി​ന്‍റെയും വെ​ൽ​നെ​സ് ഫൗ​ണ്ടേ​ഷ​ന്‍റേ​യും ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ ശ്വാ​സ​കോ​ശ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാളെ വൈ​കു​ന്നേ​രം നാ​ലി​ന് കോ​വി​ഡും ശ്വാ​സ​കോ​ശ പ്ര​ശ്ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കും.
അ​ക്കാ​ദ​മി ഓ​ഫ് പ​ൾമ​ണ​റി മെ​ഡി​സി​ൻ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​എ​സ്. ഷാ​ജ​ഹാ​ൻ വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ൾ​മ​ണ​റി മെ​ഡി​സി​ൻ പ്ര​ഫ​സ​ർ ഡോ. ​ബി. ജ​യ​പ്ര​കാ​ശ്, തൃ​ശൂ​ർ സ​ൺ ആ​ശു​പ​ത്രി​യി​ലെ ശ്വാ​സ​കോ​ശ രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​ജൂ​ഡോ വാ​ച്ചാ​പ​റ​മ്പി​ൽ എ​ന്നി​വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും.