പാ​ലാ ബി​ഷ​പ്പി​നു നേ​രേ​യു​ള്ള നീ​ക്കം അ​പ​ല​പ​നീ​യ​മെ​ന്ന്
Thursday, September 23, 2021 9:53 PM IST
അ​ന്പ​ല​പ്പു​ഴ: പാ​ലാ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട് കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ലെ സ്വ​കാ​ര്യ ച​ട​ങ്ങി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലെ ഏ​താ​നും ഭാ​ഗ​ങ്ങ​ൾ ഉ​ദ്ധ​രി​ച്ചു ചി​ല സം​ഘ​ട​ന​ക​ൾ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് വ​ഴി​മ​രു​ന്നി​ട്ട് ബി​ഷ​പ്പി​നെ ഒ​റ്റതി​രി​ഞ്ഞ് ആ​ക്ര​മി​ക്കു​ന്ന​ത് അ​പ​ല​പ​നീ​യ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് -എം മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​അ​മ്പ​ല​പ്പു​ഴ നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ ന​സീ​ർ സ​ലാം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ വി​ശ്വാ​സി​ക​ളോ​ട് ആ​ത്മീ​യ നേ​താ​ക്ക​ന്മാ​ർ പ​റ​യു​ന്ന​ത് ഇ​ത​ര മ​ത​സ്ഥ​ർ ഏ​റ്റുപി​ടി​ച്ചാ​ൽ ഇ​വി​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ആ​ർ​ക്കും ഒ​ന്നും സം​സാ​രി​ക്കാ​ൻ ക​ഴി​യി​ല്ല. ബി​ഷ​പ്പി​ന്‍റെ പ്ര​സം​ഗം മ​തസ്പ​ർ​ധ വ​ള​ർ​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ഒ​റ്റ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ അ​തി​ൽനി​ന്നും പി​ന്മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.