ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യ്ക്കു നേ​രേ​യു​ള്ള ആ​ക്ര​മ​ണം: പ്ര​തി​ക​ളെ എ​ത്ര​യും​ വേ​ഗം അ​റ​സ്റ്റ് ചെ​യ്യാ​ൻ നി​ർ​ദേ​ശം
Thursday, September 23, 2021 9:53 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ ജോ​ലി ക​ഴി​ഞ്ഞ് രാ​ത്രി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ൾ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ എ​ത്ര​യും വേ​ഗം അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള വ​നി​താ ക​മ്മീഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ക​മ്മീ​ഷ​ൻ അം​ഗം അ​ഡ്വ. എം.​എ​സ്. താ​ര ആ​ക്ര​മി​ക്ക​പ്പെ​ട്ട സ്ത്രീ​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. ഇ​പ്പോ​ൾ വി​ദ​ഗ്ധ ചി​ക​ത്സ​യ്ക്കാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ന്ന അ​വ​രെ ചി​കി​ത്സ ക​ഴി​ഞ്ഞ് എ​ത്തു​ന്ന​മു​റ​യ്ക്ക് സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് അ​ഡ്വ. എം.​എ​സ്. താ​ര പ​റ​ഞ്ഞു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ക​മ്മീഷ​ൻ നി​ർ​ദേ​ശി​ച്ചു.