വി​വ​രശേ​ഖ​ര​ണം വി​ര​ൽത്തുമ്പി​ലാ​ക്കാ​ൻ ജ​ന​ക്ഷേ​മ ആ​പ്പ് ഒ​രു​ക്കി പ​ഞ്ചാ​യ​ത്തം​ഗം
Thursday, September 23, 2021 9:53 PM IST
മാ​ന്നാ​ർ: ഒ​രു വാ​ർ​ഡി​ന്‍റെ എ​ല്ലാ വി​വ​ര​ങ്ങ​ളും വി​ര​ൽ തു​മ്പി​ലൂ​ടെ അ​റി​യാ​ൻ ആ​പ്പ് ഒ​രു​ക്കി​യ പ​ഞ്ചാ​യ​ത്തം​ഗം ശ്ര​ദ്ധേ​യ​നാ​കു​ന്നു. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡ് അം​ഗം അ​ജി​ത് പ​ഴ​വൂ​രാ​ണ് വാ​ർ​ഡി​ലെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും വി​ര​ൽ​ത്തു​മ്പി​ൽ ഒ​തു​ക്കി ആ​ൻ​ഡ്രോ​യ്ഡ് മൊ​ബൈ​ൽ ആ​പ്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
വാ​ർ​ഡ് പ​രി​ധി​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലെ വി​വ​രങ്ങൾ ആ​പ്പി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
ഒ​രേ​സ​മ​യം എ​ല്ലാ​വ​ർ​ക്കും മെ​സേ​ജ് അ​യ​യ്ക്കാ​നും കാ​ര്യ​ങ്ങ​ൾ ഓ​ർ​മി​പ്പി​ക്കാ​നും വി​വ​ര​ങ്ങ​ൾ എ​ഡി​റ്റ് ചെ​യ്യു​വാ​നും ഇ​തി​ൽ സൗ​ക​ര്യ​മു​ണ്ട്. പ്രാ​ദേ​ശി​ക വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, നി​ർ​ദേ​ശ​ങ്ങ​ൾ മെംബറെ അ​റി​യി​ക്കു​വാ​ൻ വെ​ബ്സൈ​റ്റും ഇ​തോ​ടൊ​പ്പം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ പ​ദ്ധ​തി​ക​ൾ, നി​ല​വി​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം എന്നി വയും പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​വ​രെ ക​ണ്ടെ​ത്താ​നും ഇ​തി​ലൂ​ടെ ക​ഴി​യും. വാ​ർ​ഡി​ലെ പത്തം​ഗ​ങ്ങ​ൾ വീ​ത​മു​ള്ള ഏ​ഴു​ ക്ല​സ്റ്റ​റു​ക​ൾ രൂ​പീ​ക​രി​ച്ചാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്.
കോ​വി​ഡ് ബാ​ധി​ത​രു​ടെ വി​വ​ര​ങ്ങ​ൾ, വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യ​വ​ർ, കോ​വി​ഡ് ബാ​ധി​ത വീ​ടു​ക​ൾ എ​ന്നി​വ ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ സൗ​ക​ര്യ​മു​ണ്ട്. നാ​ടി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും ഉ​യ​ർ​ച്ച​യ്ക്കും പ​ല ആ​നു​കൂ​ല്യ​ങ്ങ​ളും പൂ​ർ​ണ​മാ​യും ജ​ന​ങ്ങ​ളി​ൽ എ​ത്താ​തെ പോ​കു​ന്ന ഈ ​അ​വ​സ്ഥ​യി​ൽ നി​ന്നും മാ​റ്റം വ​രു​ത്താ​നാ​ണ് ഇ​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​ജി​ത് പ​ഴ​വൂ​ർ പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും കി​ട്ടു​ന്ന എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഈ ​വെ​ബ്സൈ​റ്റ് വ​ഴി ജ​ന​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന​തി​നും ഈ ​സം​വി​ധാ​നം ഗു​ണം ചെ​യ്യും. ദീ​ർ​ഘ​കാ​ലം കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​ജി​ത് ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി മാ​ന്നാ​ർ ടൗ​ൺ ക്ല​ബ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.