നേ​തൃ​യോ​ഗം ചേ​ർ​ന്നു
Wednesday, September 22, 2021 10:20 PM IST
മ​ങ്കൊ​മ്പ് : പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യോ അ​ത് സാ​ധ്യ​മ​ല്ലാ​ത്ത​പ​ക്ഷം, കേ​ന്ദ്ര സം​സ്ഥാ​ന നി​കു​തി​ക​ൾ കു​റ​ച്ച് ജ​ന​ങ്ങ​ൾ​ക്ക് ന്യാ​യ​മാ​യ വി​ല​യ്ക്ക് പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളും പാ​ച​ക വാ​ത​ക​വും ല​ഭ്യ​മാ​ക്കു​വാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​കുകയോ ചെയ്യ​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എ ​സി റോ​ഡി​ന്‍റെ നി​ർ​മാ​ണം ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കാ​ത്ത രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​യി ഊ​രാം​വേ​ലി​ൽ, ജോ​സ​ഫ്.​കെ. നെ​ല്ലു​വേ​ലി, സാ​ബു തോ​ട്ടു​ങ്ക​ൽ, ജോ​സ് കാ​വ​നാ​ട​ൻ, സി.​റ്റി തോ​മ​സ്, രേ​ഷ്മ ജോ​ൺ​സ​ൺ, സു​ജ ട്രീ​സ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ധ​ർ​ണ ന​ട​ത്തി

മ​ങ്കൊ​മ്പ് : പെ​ട്രോ​ൾ ഡീ​സ​ൽ പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ യു​ഡി​എ​ഫ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ധ​ർ​ണ ന​ട​ത്തി.
സി​എം​പി ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​നി​സാ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ​ര​ത്തി​ൽ ക​ൺ​വീ​ന​ർ ജോ​സ​ഫ് ചേ​ക്കോ​ട​ൻ, സ​ജി ജോ​സ​ഫ്, ജെ.​ടി റാം​സെ, പ്ര​മോ​ദ് ച​ന്ദ്ര​ൻ, വി.​കെ സേ​വ്യ​ർ, സി.​വി രാ​ജീ​വ്, നോ​ബി​ൻ പി ​ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.