തകർന്ന റോ​ഡിന്‍റെ പ​ണി മു​ട​ക്കു​ന്നു; എൻജിനിയറെ ഉ​പ​രോ​ധി​ച്ച് ബി​ജെ​പി
Wednesday, September 22, 2021 10:18 PM IST
മാ​വേ​ലി​ക്ക​ര: 2018 ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന നൂ​റ​നാ​ട് ആ​റ്റു​വ എ​വി മു​ക്ക്-​ശാ​ർ​ങ​ക്കാ​വ് റോ​ഡി​ന്‍റെ നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്തു​ന്ന വാ​ട്ട​ർ അ​ഥോ​റി​റ്റി പൈ​പ്പ് ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ബി​ജെ​പി മാ​വേ​ലി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃത്വ​ത്തി​ൽ മാ​വേ​ലി​ക്ക​ര വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റെ ഉ​പ​രോ​ധി​ച്ചു.

ഉ​പ​രോ​ധ സ​മ​രം ബി​ജെ​പി മാ​വേ​ലി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ അ​ഡ്വ.​കെ.​കെ. അ​നൂ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ണി ആ​രം​ഭി​ച്ച റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ വാ​ട്ട​ർ അ​ഥോ​റി​റ്റി പൈ​പ്പ് ലൈ​ൻ മാ​റ്റാ​ൻ 10 ല​ക്ഷം രൂ​പ റീ​ബി​ൽ​ഡ് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് ന​ല്കി​യി​രു​ന്നു.

പൈ​പ്പ് മാ​റ്റാ​തെ​യും കെ​എ​സ്ഇ​ബി പോ​സ്റ്റ് മാ​റ്റാ​തെ​യും റോ​ഡ് നി​ർ​മാ​ണം ത​ട​സ​മാ​യ​തി​നാ​ലാ​ണ് ബി​ജെ​പി ഉ​പ​രോ​ധി​ച്ച​ത്. തു​ട​ർ​ന്ന് എ​ൻ​ജി​നി​യ​ർ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ്വ​കാ​ര്യ പൈ​പ്പ് ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പൈ​പ്പ് ന​ല്കാ​മെ​ന്നു​ള്ള ഉ​റ​പ്പി​ൻ​മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ക്കുകയുമായിരുന്നു.