ച​രി​ത്ര ചി​ത്ര​ര​ച​ന​യ്ക്ക് ഇ​ന്ന് തു​ട​ക്കം
Wednesday, September 22, 2021 10:18 PM IST
ആ​ല​പ്പു​ഴ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​സാ​ദ് കി ​രം​ഗോ​ലി എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ച​രി​ത്ര ചി​ത്ര​ര​ച​നാ പ​രി​പാ​ടി​ക്ക് ജി​ല്ല​യി​ലെ നാ​ലു വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ലും ഇ​ന്ന് തു​ട​ക്ക​മാ​കും. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ജി​ല്ലാ സാ​മൂ​ഹ്യ​ശാ​സ്ത്ര കൗ​ണ്‍​സി​ല്‍, ജി​ല്ലാ ചി​ത്ര​ക​ലാ​ധ്യാ​പ​ക സം​ഘം എ​ന്നി​വ​യാ​ണ് ദ്വി​ദി​ന ക്യാ​മ്പി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ആ​ല​പ്പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ​ത​ല പ​ര​പാ​ടി എ​സ്‌​വി​ഡി ഹൈ​സ്‌​കൂ​ളി​ലെ ബ​സ​ന്‍റ് ഹാ​ളി​ല്‍ ന​ട​ക്കും. ചി​ത്ര​കാ​ര​ന്‍ ജി​നു ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​രു​ടെ​യും സാ​മൂ​ഹ്യ​ശാ​സ്ത്ര അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ചി​ത്ര​ര​ച​ന​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ബ​സ​ന്‍റ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 10.30ന് ​ചി​ത്ര​ക​ലാ ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം എ​സ്ഐ​ഇ​ടി ഡ​യ​റ​ക്ട​ര്‍ ബി. ​അ​ബു​രാ​ജ് നി​ര്‍​വ​ഹി​ക്കും.