സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Wednesday, September 22, 2021 10:18 PM IST
മ​ങ്കൊ​ന്പ് : സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ കു​ട്ട​നാ​ട്ടി​ലെ സ്‌​കൂ​ൾ​ത​ല ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം പു​ളി​ങ്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹൈ​സ്‌​കൂ​ളി​ൽ തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യ​ദേ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് വേ​ക​ത്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സ്‌​ക​റി​യ എ​തി​രേ​റ്റ് ഓ​ഫീ​സി​ന്‍റെ താ​ക്കോ​ൽ ദാ​ന​ക​ർ​മം നി​ർ​വ​ഹി​ച്ച ച​ട​ങ്ങി​ൽ വെ​ളി​യ​നാ​ട് ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. വി​ശ്വം​ഭ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ, പു​ളി​ങ്കു​ന്ന് സി​ഐ എ​സ്. നി​സാം, ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്തം​ഗം റോ​ജി മ​ണ​ല, പ​ഞ്ചാ​യ​ത്തം​ഗം ജോ​സ​ഫ് മാ​മ്പൂ​ത്ത​റ, പ്രി​ൻ​സി​പ്പ​ൽ ഫാ.​ ലൂ​ക്കാ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.