ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​യ്ക്കു നേ​രേയു​ള്ള ആ​ക്ര​മ​ണം: അ​ന്വേ​ഷ​ണം മോ​ഷ​ണസം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച്
Wednesday, September 22, 2021 10:18 PM IST
കാ​യം​കു​ളം: കോ​വി​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും സ്‌​കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തിനി​ട​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യെ ആ​ക്ര​മി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​ധാ​ന​മാ​യും മോ​ഷ​ണ സം​ഘ​ങ്ങ​ളെയും സി​സി ടി​വി നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ അ​ക്ര​മി സം​ഘം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യോ​ട് ആ​ഭ​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തി​നാ​ലാ​ണ് മോ​ഷ​ണ സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ താ​ത്കാ​ലി​ക ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​ർ ഫാ​ത്തി​മ മ​ൻ​സി​ലി​ൽ ന​വാ​സി​ന്‍റെ ഭാ​ര്യ സു​ബി​ന​യ്ക്കു (27) നേ​രേ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ക​ഴു​ത്തി​നും ത​ല​യ്ക്കും പ​രി​ക്കേ​റ്റ ഇ​വ​ർ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​ക​ളെ ഉ​ട​ൻ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ഡി​ജി​പി ആ​ല​പ്പു​ഴ ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. തൃ​ക്കു​ന്ന​പ്പു​ഴ സി ​ഐ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യ പോ​ലീ​സ് സം​ഘം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യു​ടെ മൊ​ഴി​യെ​ടു​ത്തു.
ഇ​തി​നി​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​യ്ക്കുനേ​രേ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യ കേ​സെ​ടു​ത്തു. പോ​ലീ​സ് മേ​ധാ​വി ര​ണ്ടാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ടു ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ആ​വ​ശ്യ​പ്പെ​ട്ടു.