വീ​ട് ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു
Wednesday, September 22, 2021 10:15 PM IST
ആ​ല​പ്പു​ഴ: തി​രു​വ​മ്പാ​ടി ഗു​രു​മ​ന്ദി​രം വാ​ർ​ഡ് ചി​റ​മു​റി​ക്ക​ൽ വീ​ട്ടി​ൽ മൈ​ഥി​ലി​യു​ടെ (79) ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​റി​യ വീ​ട് ഭാ​ഗി​ക​മാ​യി ക​ത്തിന​ശി​ച്ചു. ഇ​തി​നോ​ടു ചേ​ർ​ന്നു നി​ൽ​ക്കു​ന്ന കെ​ട്ടി​ടം ക​ത്തിന​ശി​ക്കാ​തെ അ​ഗ്നി​ര​ക്ഷ സേ​ന​യു​ടെ ഇ​ട​പെ​ട​ൽ മൂ​ലം സം​ര​ക്ഷി​ച്ചു. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു​വി​ന്‍റെ ര​ണ്ടു യൂ​ണി​റ്റ് വാ​ഹ​ന​ങ്ങ​ൾ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി. ക​ഴി​ഞ്ഞ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീസ​ർ വി. ​വാ​ല​ന്‍റൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​ഫ്ആ​ർ​ഒ​മാ​രാ​യ സി.​പി. ഓ​മ​ന​ക്കു​ട്ട​ൻ, ജെ. ​ജെ. നെ​ൽ​സ​ൺ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീസ​ർ​മാ​രാ​യ ലോ​റ​ൻ​സ്, വി​നീ​ത് ക​ലാ​ധ​ര​ൻ, അ​മ​ർ​ജി​ത്ത്, വി​പി​ൻ രാ​ജ്, ഷു​ഹൈ​ബ്, സ​ന്തോ​ഷ് കു​മാ​ർ, ര​തീ​ഷ് വി​നീ​ഷ്, സാ​നി​ഷ് മോ​ൻ എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പൊ​ഴി ന​വീ​ക​ര​ണ
പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം

ആ​ല​പ്പു​ഴ: ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​എം​കെ​വൈ​എ​സ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന ചെ​ത്തി പൊ​ഴി ന​വീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. മോ​ഹ​ന​ന്‍ നി​ര്‍​വ​ഹി​ച്ചു. എ​ട്ടു ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ദ​ര്‍​ശ​നാ ഭാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.