വ​ട​ക്കേ അ​ങ്ങാ​ടി​ക്ക​വ​ല: ര​ണ്ടാംഘ​ട്ട നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങു​ന്നു
Wednesday, September 22, 2021 10:15 PM IST
ചേ​ർ​ത്ത​ല : വ​ട​ക്കേ അ​ങ്ങാ​ടി​ക്ക​വ​ല വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണം ചൊ​വ്വാ​ഴ്ച പു​ന​രാരം​ഭി​ക്കും. ആ​ദ്യ നാ​ലു മാ​സ​ക്കാ​ല​മാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് അ​ഞ്ചു​മാ​സ​ക്കാ​ലം നി​ർ​മാ​ണം നി​ല​ച്ചു. ഇ​തി​നെ​തി​രേ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ വേ​ളോ​ർ​വ​ട്ടം ശ​ശി​കു​മാ​റി​ന്‍റെ പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തെ​ത്തു​ട​ർ​ന്നാ​ണ് ചൊ​വ്വാ​ഴ്ച നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ തീ​രു​മാ​ന​മാ​യ​ത്.
മൂ​ന്ന് ക​ലു​ങ്ക​ുക​ളു​ടെ നി​ർ​മാ​ണം ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. ഇ​നി ഒ​രെ​ണ്ണം കൂ​ടി പൂ​ർ​ത്തി​യാ​വാ​നു​ണ്ട്. പ​ഴ​യ ദേ​ശീ​യ പാ​ത​യ്ക്ക് കു​റു​കെ​യു​ള്ള ക​ലു​ങ്ക് നി​ർ​മാ​ണ​മാ​ണ് നി​ല​വി​ൽ ന​ട​ക്കു​ന്ന​ത്. ക​ലു​ങ്കു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷ​മാ​ണ് റോ​ഡ് വി​ക​സ​നം തു​ട​ങ്ങു​ക. കി​ഴ​ക്ക്-​പ​ടി​ഞ്ഞാ​റ് 50 മീ​റ്റ​ർ നീ​ള​ത്തി​ലും തെ​ക്ക് - വ​ട​ക്ക് 25 മീ​റ്റ​ർ നീ​ള​ത്തി​ലും 20 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ര​ണ്ടു ഭൂ​വു​ട​മ​ക​ളു​ടെ സ്ഥ​ലം ഇ​നി​യും ഏ​റ്റെ​ടു​ക്കാ​നു​ണ്ട്. ക​വ​ല വി​ക​സ​ന​ത്തി​നാ​യി ആ​കെ 30 പേ​രി​ൽ 24 സ്ഥ​ല​മു​ട​മ​ക​ളു​ടെ പ്ര​മാ​ണ​ങ്ങ​ളാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​വ​ല​യി​ലെ ട്രാ​ൻ​സ്ഫോ​മ​റു​ക​ളും അ​നു​ബ​ന്ധ വൈ​ദ്യു​തി തൂ​ണു​ക​ളും ക​മ്പി​ക​ളും മാ​റ്റി.
സം​സ്ഥാ​ന ബ​ജ​റ്റി​ൽ നി​ന്നു​ള്ള 8.5 കോ​ടി രൂ​പ സ്ഥ​ല​മെ​ടു​പ്പി​നു മാ​ത്ര​മാ​യി ചെലവഴിച്ചു. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള​ള ര​ണ്ടു​കോ​ടി രൂ​പ​യി​ലാ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക. ദേ​ശീയ നി​ല​വാ​ര​ത്തി​ലാ​ണ് റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​ക. ന​ട​പ്പാ​ത, ഡി​വൈ​ഡ​ർ, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, ഓ​ട, ഹൈ​മാ​ക്സ് തെ​രു​വു​വി​ള​ക്കു​ക​ൾ, സു​ര​ക്ഷാ കാ​മ​റ​ക​ൾ, സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാപിക്കുക.
ഭൂ​ഗ​ർ​ഭ കേ​ബി​ളും സ്ഥാ​പി​ക്കു​ന്നു​ണ്ട്. ഒ​മ്പ​തു​മാ​സ​മാ​ണ് നി​ർ​മാ​ണ കാ​ല​യ​ള​വ്. ക​ഴി​ഞ്ഞ ന​വം​ബ​ർ അ​ഞ്ചി​നാ​ണ് ക​വ​ല​വി​ക​സ​ന​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ച​ത് .