നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പ് കോ​ട​തി​യി​ൽ നേ​രി​ട്ട് ക​ള്ളു​ഷാ​പ്പ് തു​റ​ന്നു
Thursday, September 16, 2021 11:14 PM IST
മാ​ന്നാ​ർ: ജ​ന​വാ​സകേ​ന്ദ്ര​ത്തി​ൽ ക​ള്ളു​ഷാ​പ്പ് തു​ട​ങ്ങു​ന്ന​തി​നെ​തി​രേ പ്ര​ദേ​ശവാ​സി​ക​ൾ ന​ട​ത്തിവ​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​മാ​യി ഷാ​പ്പ് തു​റ​ന്നു. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത്‌ പ​ത്താം വാ​ർ​ഡി​ൽ വാ​യ​ന​ശാ​ല ചി​റ്റ​മെ​ത്ത് റോ​ഡി​ലാ​ണ് ഷാ​പ്പ് തു​റ​ന്ന​ത്. മൂ​ന്ന് മാ​സം മു​മ്പ് ഇ​വി​ടെ ഷാ​പ്പ് തു​ട​ങ്ങു​വാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ട​മ ചെ​യ്തു​വെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് തു​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് ഷാ​പ്പു​ട​മ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും അ​നു​കൂ​ല വി​ധി നേ​ടി ഇ​ന്ന​ലെ ഷാ​പ്പ് തു​റ​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ്‌ നീ​ക്കം ചെ​യ്താ​ണ് ഷാ​പ്പ് തു​ട​ങ്ങി​യ​ത്. കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കാ​ൻ ചെ​ങ്ങ​ന്നൂ​ർ ത​ഹ​സീ​ൽ​ദാ​ർ ബി​ജു കു​മാ​ർ, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ അ​ഭി​ലാ​ഷ്, മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്എ​ച്ച്ഒ സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ലു​ള്ള പോ​ലീ​സ് സം​ഘം തു​ട​ങ്ങിയവർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.