ഒ​ടു​വി​ൽ ജാ​തി​പ്പേ​ര് വി​ളി​ച്ച​ന്ന പ​രാ​തി​യി​ൽ അ​ജീ​ഷ് കീ​ഴ​ട​ങ്ങി
Thursday, September 16, 2021 11:14 PM IST
അ​മ്പ​ല​പ്പു​ഴ: ദ​ളി​ത് യു​വ​തി​യെ ജാ​തി​പ്പേ​ര് പ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ച കേ​സി​ൽ​ പ​ഞ്ചാ​യ​ത്തം​ഗം സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡം​ഗം അ​ജീ​ഷാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11 ന് ​അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ത​ന്നെ അ​ജീ​ഷ് ജാ​തി​പ്പേ​ര് പ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ചു​വെ​ന്ന് ഈ ​വാ​ർ​ഡി​ലെ യു​വ​തി അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​നു പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കേ​സെ​ടു​ക്കാ​തെ വ​ന്ന​തോ​ടെ യു​വ​തി എ​സ്പി​ക്കു പ​രാ​തി ന​ൽ​കി​യ​തി​നു ശേ​ഷ​മാ​ണ് കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല. ഇ​തി​നി​ട​യി​ൽ യു​വ​തി മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ നേ​രി​ട്ടും മൊ​ഴിന​ൽ​കി. പി​ന്നീ​ട് അ​ജീ​ഷ് സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യും ഹൈ​ക്കോ​ട​തി​യും ത​ള്ളി. ഇ​തി​നു ശേ​ഷം സി​പി​എം പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നുവേ​ണ്ടി ഒ​ത്തു​തീ​ർ​പ്പ് ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ഇ​തും പാ​ളി​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തം​ഗം ഇ​ന്ന​ലെ സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ​ത്.