ആ​ല​പ്പു​ഴ ശു​ദ്ധ​ജ​ല പ​ദ്ധ​തി​യു​ടെ പൈ​പ്പ്‌ലൈ​ന്‍വീണ്ടും പൊ​ട്ടി
Thursday, September 16, 2021 11:14 PM IST
എ​ട​ത്വ: ആ​ല​പ്പു​ഴ ശു​ദ്ധ​ജ​ല പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ന്‍ 64-ാം ത​വ​ണ​യും പൊ​ട്ടി . ത​ക​ഴി കേ​ള​മം​ഗ​ല​ത്ത് ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്. പൈ​പ്പ് പൊ​ട്ടി​യ സ​മ​യം ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​ധി​ക്യ​ത​രെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജ​ല​വി​ത​ര​ണം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ത​ന്നെ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഉ​ള്‍​പ്പെ​ട്ട യു ​ഡി​സ്മാ​റ്റ് അ​ധി​കൃ​ത​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. പൈ​പ്പ് പൊ​ട്ടി​യ​തി​ന്‍റെ വ്യാ​പ്തി കു​റ​വാ​ണെ​ന്നും , ഇ​പ്പോ​ള്‍ റോ​ഡു​പൊ​ളി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് വി​ല​യി​രു​ത്തു​ക​യും ശു​ദ്ധ​ജ​ല വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.
പൊ​ട്ട​ലി​ന്‍റെ വ്യാ​പ്തി കൂ​ടി​യാ​ല്‍ ഒ​രു ദി​വ​സം കൊ​ണ്ട് ത​ന്നെ ശ​രി​യാ​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും യു​ഡി​സ്മാ​റ്റ് പ്രോ​ജ​ക്ട് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു. ഇ​പ്പോ​ള്‍ പൈ​പ്പ് പൊ​ട്ടി​യ കേ​ള​മ​ഗ​ലം പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റ് ഇ​തി​നോ​ട​കം പ​ത്തോ​ളം ത​വ​ണ​യാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് 12 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ പൈ​പ്പ് മാ​റ്റി സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​നോ​ട് ചേ​ര്‍​ന്നാ​ണ് ഇ​പ്പോ​ള്‍ പൈ​പ്പ് വീ​ണ്ടും പൊ​ട്ടി​യ​ത്. നി​ല​വാ​രം ഇ​ല്ലാ​ത്ത പൈ​പ്പാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​ത്തെ തു​ട​ര്‍​ന്ന് അ​ന്ന​ത്തെ മ​ന്ത്രി​യാ​യി​രു​ന്ന ജി. ​സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തു പ്ര​കാ​രം അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. കേ​ള​മം​ഗ​ലം മു​ത​ല്‍ ത​ക​ഴി റെ​യി​ല്‍​വെ ക്രോ​സ് വ​രെ​യു​ള്ള പൈ​പ്പ് മാ​റ്റി പ​ക​രം 1200 മീ​റ്റ​ര്‍ കാ​സ്റ്റ് അ​യ​ണ്‍ പൈ​പ്പ് സ്ഥാ​പി​ക്കാ​ന്‍ പൈ​പ്പ് ഇ​റ​ക്കിവ​ച്ചി​ട്ട് ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി. തൊ​ഴി​ലാ​ളി പ്ര​ശ്‌​ന​ങ്ങ​ളും മ​റ്റും കാ​ര​ണം ഇ​തു​വ​രെ അ​തു ന​ട​ന്നി​ട്ടി​ല്ല.