പി​ന്തു​ണ​യു​മാ​യി ഫ്ര​ണ്ട്സ് ഓ​ഫ് ത​ങ്കി
Thursday, September 16, 2021 11:11 PM IST
ചേ​ർ​ത്ത​ല: സ​മൂ​ഹ​ത്തി​ൽ ന​ട​ക്കു​ന്ന തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ​ക്ക​ടി​യി​ൽ മ​റ​ഞ്ഞി​രി​ക്കു​ന്ന ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് ത​ങ്കി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​സ​മൂ​ഹ​ത്തെ ഗ്ര​സി​ക്കു​ന്ന വി​പ​ത്തി​നെ തു​റ​ന്നുകാ​ട്ടി​യ പാ​ലാ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന് യോ​ഗം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. പൊ​തു​നി​ര​ത്തി​ൽ മൈ​ക്ക് കെ​ട്ടി​യ​ല്ല ബി​ഷ​പ് പ്ര​സം​ഗി​ച്ച​ത്. ത​ന്‍റെ കു​ടും​ബ​മാ​യ ഇ​ട​വ​കമ​ക്ക​ളോ​ടാ​ണ് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. അ​തി​ന്‍റെ പേ​രി​ൽ ആ​രും മു​ത​ലെ​ടു​പ്പ് ന​ട​ത്ത​രു​തെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​സി​ഡ​ന്‍റ് ത​മ്പി ച​ക്കു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ. ജോ​സ് ബാ​ബു, റ്റി.​ഡി. മൈ​ക്കി​ൾ, സേ​വ്യ​ർ ക​മ്പ​ക്കാ​ര​ൻ, സ​ജി വ​ട​ക്കേ​മു​റി, അ​ഭി​ലാ​ഷ് വ​ള്ളോ​ന്ത​യി​ൽ, ത​ങ്ക​ച്ച​ൻ കു​ന്നും​പു​റ​ത്ത്, പി.​ജെ. ചാ​ക്കോ, ജാ​ക്സ​ൺ ചെ​റി​യ​ത​യ്യി​ൽ, അ​ല​ക്സ് ക​ല്ലു​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.