കാ​റ്റാ​മ​റൈ​ന്‍ ബോ​ട്ട് സ​ര്‍​വീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, September 16, 2021 11:11 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​തവ​കു​പ്പ് പു​തി​യ​താ​യി നി​ര്‍​മി​ച്ച് നീ​റ്റി​ലി​റ​ക്കു​ന്ന കാ​റ്റാ​മ​റൈ​ന്‍ ബോ​ട്ട് സ​ര്‍​വീ​സ് ഇ​ന്ന് രാ​വി​ലെ 11ന് ​ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെയ്യും. പെ​രു​മ്പ​ളം പ്ര​സാ​ദം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ദ​ലീ​മ ജോ​ജോ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ.​എം. ആ​രി​ഫ് എം​പി മു​ഖ്യാ​തി​ഥി​യാ​കും. കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടാ​ണ് കു​റ​ഞ്ഞ ചെ​ല​വി​ല്‍ സു​ര​ക്ഷി​ത​വും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള​തു​മാ​യ യാ​ത്രാ​സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നൂ​റുപേ​ര്‍​ക്കും 75 പേ​ര്‍​ക്കും സ​ഞ്ച​രി​ക്കാ​വു​ന്ന ബോ​ട്ടു​ക​ളു​ണ്ട്. ഐ​ആ​ര്‍​എ​സ് നി​ല​വാ​ര​ത്തി​ലാ​ണ് ഇ​വ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി, ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്സാ​ണ്ട​ര്‍, തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. പ്ര​മോ​ദ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​വി. ആ​ശ, ധ​ന്യ സ​ന്തോ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നി​ത പ്ര​മോ​ദ്, തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശോ​ഭ​ന, സി.​പി. വി​നോ​ദ്കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.