വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​രു​ചി​ക്കൊ​ത്ത് പ​ഠി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വാ​സ​വ​ൻ
Thursday, September 16, 2021 11:07 PM IST
അ​മ്പ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​സ​ന്ധി തീ​ർ​ത്ത ഘ​ട്ട​ത്തി​ലും മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും അ​തി​ന് അ​വ​രെ പ്രാ​പ്ത​രാ​ക്കി​യ അ​ധ്യാ​പ​ക​രെ​യും അ​ക​മ​ഴി​ഞ്ഞ് അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി സ​ഹ​ക​ര​ണ ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു.
മ​ണ്ഡ​ല​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നൂ​റു ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച സ്കൂ​ളു​ക​ൾ​ക്കും "പൊ​ൻ​തി​ള​ക്കം - 2021'എം​എ​ൽ​എ മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കു​മ്പോ​ഴും വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​രു​ചി മാ​നി​ക്കാ​തെ ര​ക്ഷ​ാക​ർ​ത്താ​ക്ക​ൾ ത​ങ്ങ​ൾ​ക്കി​ഷ്ട​പ്പെ​ട്ട കോ​ഴ്സു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കു​ട്ടി​ക​ളെ നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​മ്പ​ല​പ്പു​ഴ ഗ​വൺമെന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ച്ച്.​സ​ലാം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിച്ചു. കെ.ജി. രാ​ജേ​ശ്വ​രി, അ​ഡ്വ.​ ഷീ​ബാ രാ​കേ​ഷ്, കെ. ​ക​വി​ത, എ​സ്. ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ. ​ഓ​മ​ന​ക്കു​ട്ട​ൻ സ്വാ​ഗ​ത​വും ജ​യ​ന്തി ന​ന്ദി​യും പ​റ​ഞ്ഞു.