7512 ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സേ​വ​നം ന​ൽ​കി സ​ഹ​ജീ​വ​നം
Thursday, September 16, 2021 11:07 PM IST
ആ​ല​പ്പു​ഴ: സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ സ​ഹ​ജീ​വ​നം പ​ദ്ധ​തി ഹെ​ല്‍​പ് ഡെ​സ്‌​ക്കി​ലൂ​ടെ ഓ​ഗ​സ്റ്റ് മാ​സ​ത്തി​ല്‍ 7512 ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ല്‍ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ്പെ​ഷ​ല്‍ സ്‌​കൂ​ളു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഹെ​ല്‍​പ്പ് ഡെ​സ്‌​കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. ഓ​രോ ബ്ലോ​ക്കി​ലും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്പെ​ഷ​ല്‍ സ്‌​കൂ​ളോ ബി​ആ​ര്‍​സി​യോ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ​ഹ​ജീ​വ​നം ഹെ​ല്‍​പ് ഡെ​സ്‌​കുക​ള്‍ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. ജി​ല്ലാ സ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ എ.​ഒ. അ​ബീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല്‍​എ​ല്‍​സി ക​ണ്‍​വീ​ന​ര്‍ ടി.​ടി. രാ​ജ​പ്പ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. കു​ടും​ബ​ശ്രീ എ​ഡി​സി ശ്രീ​ദേ​വി, പി. ​പ്ര​ദീ​പ്കു​മാ​ര്‍, സ​ലീ​ന, വി​ന്‍​സി, സ്പെ​ഷ​ല്‍ സ്‌​കൂള്‍ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​ര്‍ പ​ങ്കെ​ടു​ത്തു.