ഡി​ജി​റ്റ​ല്‍ നി​പു​ണി പ​രി​ശീ​ല​ന പ​ദ്ധ​തി
Thursday, September 16, 2021 11:07 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ അ​ട​ല്‍ ടി​ങ്ക​റിം​ഗ് ലാ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മീ​പ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ര്‍​ക്കാ​യി ഡി​ജി​റ്റ​ല്‍ നി​പു​ണി വി​ക​സ​ന​ത്തി​നാ​യി 12 ആ​ഴ്ച നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​രി​ശീ​ല​ന പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്നു. അ​ട​ല്‍ ടിങ്ക​റിം​ഗ് ലാ​ബി​ന്‍റെ ത​ന​തു പ്ര​വ​ര്‍​ത്ത​ന​മാ​യ ടിങ്ക​ര്‍ പ്രൂ​ണ​ര്‍ പ​രി​പാ​ടി​ക്കാ​യി കു​ട്ടി​ക​ളെ ഒ​രു​ക്കു​ന്ന​തി​നു​ള്ള റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക പ​രി​ശീ​ല​ന​മാ​ണ് ട്രെ​യി​നിം​ഗി​ന്‍റെ ല​ക്ഷ്യം.
പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കു പ​രി​ശീ​ല​നം ന​ല്‍​കും. ഇ​തി​നാ​യി സ്‌​കൂ​ളി​ലെ എ​റ്റി​എ​ല്‍ ലാ​ബി​ലൂ​ടെ നി​ര്‍​മിത ബു​ദ്ധി, ഐ​ഒ​റ്റി, ത്രീഡി പ്രി​ന്‍റിം​ഗ് എ​ന്നി​വ​യി​ലും പ​രി​ശീ​ല​നം ന​ല്‍​കും. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇന്നു വെ​ര്‍​ച്വ​ല്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ കു​ട്ട​നാ​ട് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ വി. ​രാ​ജു നി​ർ​വ​ഹി​ക്കും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു ചൂ​ര​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​റ്റി​എ​ല്‍ ഇ​ന്‍റ​ര്‍ ഓ​ഫ് ചെ​യ്ഞ്ച് ജോ​ജി ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള അ​ധ്യാ​പ​ക​ര്‍ 9074855299 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടു​ക.