കേ​ള​മം​ഗ​ലം വെ​ന്ത്യാ​നി​ക്ക​ല്‍ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന: എം​എ​ല്‍​എ
Thursday, September 16, 2021 11:07 PM IST
എ​ട​ത്വ: കേ​ള​മം​ഗ​ലം വെ​ന്ത്യാ​നി​ക്ക​ല്‍ റോ​ഡി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്ത​മാ​യ ഉ​റ​പ്പ് ത​ന്നെ​യാ​ണ് ന​ല്‍​കി​യ​തെ​ന്ന് തോ​മ​സ് കെ. ​തോ​മ​സ് എം​എ​ല്‍​എ. ത​ക​ഴി പ​ഞ്ചാ​യ​ത്ത് ഏ​ഴ്, എ​ട്ട് വാ​ര്‍​ഡു​ക​ള്‍ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന കേ​ള​മം​ഗ​ലം വെ​ന്ത്യാ​നി​ക്ക​ല്‍ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ടം സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​ന് ഒ​രു​ങ്ങു​ന്നു​വെ​ന്ന ദീ​പി​ക വാ​ര്‍​ത്ത​യെ തു​ട​ര്‍​ന്നാ​ണ് എം​എ​ല്‍​എ പ്ര​തി​ക​രി​ച്ച​ത്.
പ്രാ​ദേ​ശി​ക റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി 100 കോ​ടി രൂ​പയു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഈ റോ​ഡി​നു പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.