കേ​ന്ദ്ര​ത്തി​ന്‍റെ തൊ​ഴി​ലാ​ളിവി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്ക് ബ​ദ​ൽ ഉ​യ​ർ​ത്തു​ന്ന​ത് എ​ൽ​ഡി​എ​ഫെ​ന്ന് കാ​നം
Wednesday, September 15, 2021 10:20 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ​ന​യ​ങ്ങ​ൾ​ക്ക് ബ​ദ​ൽ ഉ​യ​ർ​ത്തു​ന്ന​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.ച​ട​യം​മു​റി സ്മാ​ര​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളെ നി​ല​നി​ർ​ത്താ​ൻ ഒ​ട്ടേ​റെ ന​ട​പ​ടി​ക​ളാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. ജോ​ർ​ജ് ച​ട​യം​മു​റി, കെ.​പി. പ്ര​ഭാ​ക​ര​ൻ, സി.​കെ. കേ​ശ​വ​ൻ എ​ന്നി​വ​രു​ടെ ഫോ​ട്ടോ അ​നാഛാ​ദ​നം എ​ഐ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ. ​ഉ​ദ​യ​ഭാ​നു നി​ർ​വ​ഹി​ച്ചു. സി​പി​ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്, പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ, പി. ​രാ​ജു, എ. ​ശി​വ​രാ​ജ​ൻ, പി.​വി. സ​ത്യ​നേ​ശ​ൻ, ദീ​പ്തി അ​ജ​യ​കു​മാ​ർ, ജി. ​കൃ​ഷ്ണ​പ്ര​സാ​ദ്, മു​ണ്ട​പ്പ​ള്ളി തോ​മ​സ്, ഷാ​ജ്കു​മാ​ർ, കെ. ​സ​ലിം​കു​മാ​ർ, ഇ.​സി. സ​തീ​ശ​ൻ, എം.​വി. സു​കു​മാ​ര​ൻ, പ്ര​ദീ​പ് ച​ട​യം​മു​റി, പി. ​ജ്യോ​തി​സ്, പി.​എ​സ്.​എം. ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​ൻ. ര​മേ​ശ​ൻ സ്വാ​ഗ​ത​വും ഡി.​പി. മ​ധു ന​ന്ദി​യും പ​റ​ഞ്ഞു.