ലൈ​ഫ് വീ​ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം 18ന്; പൂ​ര്‍​ത്തി​യാ​യ​ത് 941 വീ​ടു​ക​ള്‍
Wednesday, September 15, 2021 10:20 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം നി​ര്‍​മി​ച്ച വീ​ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം 18ന് ന​ട​ക്കും. ഉ​ച്ച​യ്ക്ക് 12-ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.
പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ 735 വീ​ടു​ക​ളും ന​ഗ​ര​സ​ഭാ ത​ല​ത്തി​ല്‍ 206 വീ​ടു​ക​ളു​മ​ട​ക്കം ജി​ല്ല​യി​ല്‍ 941 വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. ജി​ല്ല​യി​ല്‍ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ വീ​ടു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. വി​വി​ധ​യി​ട​ങ്ങ​ളി​ലെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ളി​ല്‍ മ​ന്ത്രി​മാ​ര്‍, എം​എ​ല്‍​എമാ​ര്‍, എം​പി, ജി​ല്ലാ ക​ള​ക്ട​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ജി​ല്ല​യി​ല്‍ പ​റ​വൂ​ര്‍, മ​ണ്ണ​ഞ്ചേ​രി, പ​ള്ളി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ലൈ​ഫ് ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 19,584 വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണ​മാ​ണു പൂ​ര്‍​ത്തി​യാ​യ​ത്.
യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്മാ​ര്‍, ലൈ​ഫ് ജി​ല്ലാ കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​പി. ഉ​ദ​യ​സിം​ഹ​ന്‍, പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ പ്ര​ദീ​പ്കു​മാ​ര്‍, ഡി​ഡി പി.​എ​സ്. ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.