കോ​വി​ഡ് നി​യ​ന്ത്ര​ണം: കു​ത്തി​യ​തോ​ട്ടി​ൽ വ്യാ​പാ​രി​ക​ളോ​ടു വി​വേ​ച​ന​മെ​ന്ന്
Wednesday, September 15, 2021 10:17 PM IST
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട്ടി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പേ​രി​ൽ വ്യാ​പാ​രി​ക​ളോ​ട് വി​വേ​ച​ന​പ​ര​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്ന് കു​ത്തി​യ​തോ​ട് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.
കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ 6 മു​ത​ൽ 10 വ​രെ വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്ക​യാ​ണ്. ഇ​തി​ൽ കു​ത്തി​യ​തോ​ട് ടൗ​ൺ ഉ​ൾ​പ്പ​ടെ ദേ​ശീ​യ​പാ​ത​യ്ക്ക് അ​ഭി​മു​ഖ​മാ​യി നി​ൽ​ക്കു​ന്ന നി​ര​വ​ധി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും സ്വാ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ക​ട​ക​ളും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. എ​ന്നാ​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റും പോ​ലീ​സും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്രം നി​ർ​ബ​ന്ധ​പൂ​ർ​വം അ​ട​പ്പി​ക്കു​ന്നു. അ​തേ​സ​മ​യം വ​ൻ​ ജ​ന​ത്തി​ര​ക്കു​ള്ള ബാ​ങ്കു​ക​ൾ, സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, പീ​ലിം​ഗ് ഷെ​ഡു​ക​ൾ, സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ
തു​ട​ങ്ങി​യ​വ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്തും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. കാ​ര്യ​ക്ഷ​മ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് വ്യാ​പാ​രം ന​ട​ത്തി​യ​തി​നാ​ൽ അ​ന്ന് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​യി​ല്ലെ​ന്നും കു​ത്തി​യ​തോ​ട് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ത​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​മ്പോ​ഴും ക​ള​ക്‌ടറേ​റ്റി​ൽ നി​ന്നും ക​ള​ക്ട​ർ ഇ​തു സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.
അ​തി​നാ​ൽ ക​ള​ക്ട​ർ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച് നി​വേ​ദ​നം ന​ൽ​കു​മെ​ന്നും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും കു​ത്തി​യ​തോ​ട് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി.​രാ​മ​ച​ന്ദ്ര പൈ, ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ.​ചി​ദം​ബ​ര​ൻ, സി​റാ​ജ്, മി​റാ​ഷ് മൂ​സ എ​ന്നി​വ​ർ അ​റി​യി​ച്ചു.