കാ​വാ​ലം-ത​ട്ടാശേ​രി പാ​ലം: ഉ​ദ്യോ​ഗ​സ്ഥത​ല​ത്തി​ലെ അ​ട്ടി​മ​റി​യെ​ന്ന് എ.​എ. ഷു​ക്കൂ​ർ
Wednesday, September 15, 2021 10:17 PM IST
മ​ങ്കൊ​ന്പ്: കാ​വാ​ലം ത​ട്ടാശേ​രി പാ​ലം നി​ർമാണ​ത്തി​ലെ കാ​ല​താ​മ​സ​ത്തി​നു കാ​ര​ണം ഉ​ദ്യോ​ഗ​സ്ഥത​ല​ത്തി​ലെ അ​ട്ടി​മ​റി​യെ​ന്ന് എ.​എ. ഷു​ക്കൂ​ർ. ഗാ​ന്ധിദ​ർ​ശ​ൻ സ​മി​തി കു​ട്ട​നാ​ട് താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ട്ടാ​ശേ​രി ക​ട​വി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2016 ലെ ​സം​സ്ഥാ​ന ബജ​റ്റി​ൽ കാ​വാ​ലം ത​ട്ടാ​ശേരി പാ​ലം നി​ർ​മിക്കാ​നാ​വ​ശ്യ​മാ​യ തു​ക വ​ക​യി​രു​ത്തി​യി​ട്ടും സ്ഥ​ല​മെ​ടു​പ്പു​പോ​ലും പൂ​ർ​ത്തീക​രി​ക്കാ​ൻ നാ​ളി​തു​വ​രെ​യാ​യി​ട്ടും പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​നു സാ​ധി​ച്ചി​ട്ടി​ല്ല. പി​ശ​കുവ​ന്ന ചി​ല സ​ർ​വേ ന​ന്പ​റു​ക​ളി​ൽ വി​ജ്ഞാ​പ​ന​മി​റ​ക്കി സ​ർ​വേ​യും മ​റ്റു ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തു​വ​രെ​യും ത​യാറാ​യി​ട്ടി​ല്ല. സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ നി​യ​മം നി​ല​നി​ൽ​ക്കേ​യാ​ണ് സ്ഥ​ലം ഉ​ട​മ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രും ത​ദ്ദേ​ശ ഭ​ര​ണ​സ​മി​തി​യും മു​ൻ​പോ​ട്ടു പോ​കു​ന്ന​തെ​ന്നു അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ജോ​ബ് വി​രു​ത്തി​ക്ക​രി അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഗോ​പ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രഫ. എം.​ജി. രാ​ജ​ഗോ​പാ​ൽ, വി​ജ​യ​കു​മാ​ർ പൂ​മം​ഗ​ലം, ജോ​സ്.​റ്റി.​ പൂ​ന്നി​ച്ചി​റ, ജോ​യി​ച്ച​ൻ ഒ​റ്റ​ത്തൈ​ക്ക​ൽ, ലാ​ലി​ച്ച​ൻ പ​ള്ളി​വാ​തു​ക്ക​ൽ, സി​ബി മൂ​ലം​ങ്കു​ന്നം, ജോ​ജോ കൂ​ത്ത​ശേരി, ശ്യാം​കു​മാ​ർ ശ​ങ്ക​ര​ൻ, അ​നി​ൽ തൈ​വീ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നി​വേ​ദ​നം ന​ൽ​കു​മെ​ന്ന്
മ​ങ്കൊ​ന്പ്: ആ​ല​പ്പു​ഴ ബോ​ട്ടു​ജെ​ട്ടി​യി​ലെ ശൗ​ചാ​ല​യ​ങ്ങ​ൾ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു കൈ​ന​ക​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എസി റോ​ഡ് വ​ഴി​യു​ള്ള ബ​സ് സ​ർ​വീസു​ക​ൾ ഭാ​ഗി​ക​മാ​യി നി​ർ​ത്തു​ക​യും മ​റ്റു പ​ല​റൂ​ട്ടി​ലൂ​ടെ തി​രി​ച്ചു​വി​ടു​ന്ന​തും മൂ​ലം കു​ട്ട​നാ​ടി​ന്‍റെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലുള്ളവർ ആ​ശ്ര​യി​ക്കു​ന്ന​ത് ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ സ​ർ​വീ​സു​ക​ളെ​യാ​ണ്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം ധാ​രാ​ളം ആ​ളു​ക​ൾ ആ​ല​പ്പു​ഴ ബോ​ട്ടുജെ​ട്ടിയിൽ സ​മ​യം ചെ​ല​വ​ഴി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണുള്ള​ത് ബോ​ട്ടുജെ​ട്ടി​യി​ലെ ശൗ​ചാ​ല​യ​ങ്ങ​ൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ലാ​ണ.് ആ​വ​ശ്യ​മു​ന്ന​യി​ച്ചു വ​കു​പ്പു മ​ന്ത്രി​ക്ക് നി​വേ​ദ​നം നല്കാൻ യോ​ഗം തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡി. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ​സ്.​ഡി. ര​വി, ഡി. ​ലോനപ്പ​ൻ, നോ​ബി​ൻ പി. ​ജോ​ണ്‍, സ​ന്തേ​ഷ് പ​ട്ട​ണം, വി.​പി. ഷാ​ജി, എ.​ടി. ദേ​വ​രാ​ജ​ൻ, ടി.​പി. രാ​ജു, ഹ​രിലാ​ൽ തു​ട​ങ്ങി​യ​വ​ർ പ്രം​സ​ഗി​ച്ചു.