വെ​ള്ളാ​പ്പ​ള്ളി​യു​ടെ ശ​താ​ഭി​ഷേ​ക ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു
Wednesday, September 15, 2021 10:17 PM IST
ചേ​ർ​ത്ത​ല: ആ​യി​രം പൂ​ർ​ണച​ന്ദ്ര​ന്മാ​രെ ക​ണ്ട വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് ആ​ശം​സാ പ്ര​വാ​ഹം. എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ​യും എ​സ്എ​ൻ ട്ര​സ്റ്റി​ന്‍റെ​യും അ​മ​ര​ത്ത് കാ​ൽനൂ​റ്റാ​ണ്ട് പി​ന്നി​ട്ട വേ​ള​യി​ൽ ശി​വ​ഗി​രി മ​ഠം, മാ​താ​അ​മൃ​താ​ന​ന്ദ​മ​യി, ശ്രീ​ശ്രീ ര​വി​ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ അ​നു​ഗ്ര​ഹ​വും പ്രാ​ർ​ഥ​ന​യും അ​റി​യി​ച്ചു. സ്വാ​മി വി​ശു​ദ്ധാ​ന​ന്ദ, കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​ മു​ര​ളീ​ധ​ര​ൻ, കെ.​ ബാ​ബു എം​എ​ൽ​എ, കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ ബി. ​അ​ശോ​ക് ഐ​എ​എ​സ് എ​ന്നി​വ​രും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. അ​ഞ്ചു ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന ശ​താ​ഭി​ഷേ​ക ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ
സ്വ​രൂ​പി​ച്ചത് അ​ഞ്ചുല​ക്ഷം

കാ​യം​കു​ളം: വൃ​ക്കരോ​ഗി​യു​ടെ ചി​കി​ത്സാ ധ​ന​സ​ഹാ​യ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ സ്വ​രൂ​പി​ച്ച അ​ഞ്ചു ല​ക്ഷം കൈ​മാ​റി. കോ​ണ്‍​ഗ്ര​സ് കാ​യം​കു​ളം നോ​ർ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ സ​മാ​ഹ​രി​ച്ച അ​ഞ്ചു ല​ക്ഷ​മാ​ണ് എഐസിസി സെ​ക്ര​ട്ട​റി പി.സി. വി​ഷ്ണു​നാ​ഥ് എംഎ​ൽഎയും സി.ആ​ർ. മ​ഹേ​ഷ് എം​എ​ൽ​എയും ​ചേ​ർ​ന്ന് കൈ​മാ​റി​യ​ത്. സ​മ്മേ​ള​നം പി.സി. വി​ഷ്ണു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നോ​ർ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ജു മൂ​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​ജെ. ഷാ​ജ​ഹാ​ൻ, എ.​പി. ഷാ​ജ​ഹാ​ൻ, ഇ. ​സ​മീ​ർ, ത്രി​വി​ക്ര​മ​ൻ ത​ന്പി, ചേ​ല​ക്കാ​ട് രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.