അ​മ്മ​യെ​യും മ​ക​നെ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്
Wednesday, September 15, 2021 10:17 PM IST
ആ​ല​പ്പു​ഴ: അ​മ്മ​യ്ക്കും മ​ക​നും അ​യ​ൽ​വാ​സി​യി​ൽനി​ന്നു സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. ശു​ചി​മു​റി മാ​ലി​ന്യം ഒ​ഴു​ക്കി​വി​ടു​ന്ന​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കാ​യം​കു​ളം ബോ​ട്ടു​ജെ​ട്ടി സ്വ​ദേ​ശി​നി ഉ​ഷാ​ദേ​വി​യെ അ​യ​ൽ​വാ​സി​യാ​യ മ​നോ​ഹ​ര​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യി​ൽനി​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വാ​ങ്ങി.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​യം​കു​ളം പോ​ലീ​സ് ക്രൈം ​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ​രാ​തി​ക്കാ​രി കാ​യം​കു​ള​ത്തെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​യി​ട്ടു​ണ്ട്. എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ണ്ടാ​യാ​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കാ​യം​കു​ളം ഡിവൈ​എ​സ്പിക്ക് ​ഉ​ത്ത​ര​വ് ന​ൽ​കി.