ഓ​പ്പ​റേ​ഷ​ൻ റാ​ഷ്: 265 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
Thursday, August 5, 2021 10:05 PM IST
ആ​ല​പ്പു​ഴ: അ​മി​തവേ​ഗ​ത്തി​ലും ന​ന്പ​ർ പ്ലേ​റ്റ് മ​നഃ​പൂ​ർ​വം ഇ​ള​ക്കി​മാ​റ്റി​യും റോ​ഡി​ലൂ​ടെ പാ​യു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ഓ​പ്പ​റേ​ഷ​ൻ റാ​ഷു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്. ഓ​പ്പ​റേ​ഷ​ൻ റാ​ഷി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം വ​രെ ജി​ല്ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 265 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ജി​ല്ലാ ആ​ർ​ടി ഓ​ഫീ​സും സേ​ഫ് കേ​ര​ള എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ടീ​മും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ, കു​ട്ട​നാ​ട്, കാ​യ​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ പി​ഴ അ​ട​ച്ചു മാ​ത്രം ര​ക്ഷ​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കാ​തെ കേ​സു​ക​ൾ ഇ-​കോ​ട​തി​യി​ലേ​ക്ക് (വെ​ർ​ച്വ​ൽ കോ​ട​തി) മാ​റ്റും. ഒ​ന്നി​ലേ​റെ ത​വ​ണ ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ത്തി​ന് ഇ- ​കോ​ട​തി ക​യ​റേ​ണ്ടിവ​ന്നാ​ൽ ശി​ക്ഷ വ​ർ​ധി​ക്കു​ക​യും വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്നി​വ റ​ദ്ദ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. ആ​ല​പ്പു​ഴ ബൈപാ സി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ മ​റ്റു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​വു​ന്ന ത​ര​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ താ​ലൂ​ക്ക് ചു​മ​ത​ല​യു​ള്ള എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് എം​വി​ഐ​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗ​ത​യി​ൽ ഓ​ടി​ച്ച 48 പേ​ർ​ക്കെ​തി​രെ​യും അ​ശ്ര​ദ്ധ​മാ​യും അ​പ​ക​ട​ക​ര​മാ​യും വാ​ഹ​ന​മോ​ടി​ച്ച 26 പേ​ർ​ക്കെ​തി​രെ​യും വാ​ഹ​ന രൂ​പ​മാ​റ്റം വ​രു​ത്തി​യ 67 പേ​ർ​ക്കെ​തി​രെ​യും അ​മി​ത ശ​ബ്ദം പു​റ​പ്പെ​ടു​വി​ച്ച് വാ​ഹ​ന​മോ​ടി​ച്ച 124 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ട്. ലൈ​സ​ൻ​സ് റ​ദ്ദു​ചെ​യ്യാ​ൻ 16 പേ​ർ​ക്കെ​തി​രെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ജി​ല്ല​യി​ൽ സൈ​ല​ൻ​സ​ർ മാ​റ്റി​വച്ചു അ​മി​ത ശ​ബ്ദം ഉ​ണ്ടാ​ക്കി​യ 764 വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തിരേ കേ​സു​ക​ൾ എ​ടു​ത്തു. ഓ​പ്പ​റേ​ഷ​ൻ റാ​ഷു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെട്ടാ​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നെ അ​റി​യി​ക്കാം. പ​രാ​തി ന​ൽ​കേ​ണ്ട വാ​ട്സ്ആ​പ് ന​ന്പ​ർ 9188961004.