വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ
Thursday, August 5, 2021 10:05 PM IST
ആ​ല​പ്പു​ഴ: പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണെ​ന്ന സാ​ഹ​ച​ര്യ​മു​ള്ള 18 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കും. കോ​വി​ൻ സൈ​റ്റി​ൽ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ലെ 0477 2239030 ന​ന്പ​രി​ലേ​ക്ക് രാ​വി​ലെ 10നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നു​മി​ട​യി​ൽ വി​ളി​ക്ക​ണം. തു​ട​ർ​ന്ന് വാ​ക്സി​ൻ ല​ഭ്യ​ത അ​നു​സ​രി​ച്ച് ഓ​ഫീ​സി​ൽനി​ന്നും അ​റി​യി​ക്കു​ന്ന വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ അ​നു​വ​ദി​ക്കു​ന്ന തീ​യ​തി​യി​ലും സ​മ​യ​ത്തും എ​ത്തി വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണം. ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന റ​ഫ​റ​ൻ​സ് ന​ന്പ​ർ, പ​ഠ​നാ​വ​ശ്യ​ത്തി​നു വാ​ക്സി​ൻ നി​ർ​ബ​ന്ധ​മെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ, ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും കൊ​ണ്ടുപോ​ക​ണം.

വി​ജ​യ ദി​ന​മാ​യി ആ​ഘോ​ഷി​ക്കും

ആ​ല​പ്പു​ഴ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ന​ട​ത്തി​യ ധീ​ര​മാ​യ സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ട​ക​ൾ തു​റ​ക്കാ​നു​ള്ള അ​നു​മ​തി നേ​ടി​യ​ത് ആ​ഘോ​ഷി​ക്കു​ന്നു. ദേ​ശീ​യ വ്യാ​പാ​ര ദി​ന​മാ​യ ഒ​മ്പ​തി​ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ഘോ​ഷി​ക്കു​വാ​നും മു​ഴു​വ​ൻ വ്യാ​പാ​ര​ഭ​വ​നു​ക​ളു​ടെ മു​മ്പി​ലും അ​താ​ത് ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്താ​നും തീ​രു​മാ​നി​ച്ചു. സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും.