ക​ട​ലാ​ക്ര​മ​ണം ചെ​റു​ക്കാ​ൻ പ​ള്ളി​ത്തോ​ട് ക​ട​പ്പു​റ​ത്ത് ജി​യോ ബാ​ഗു​ക​ൾ സ്ഥാ​പി​ച്ചു
Thursday, August 5, 2021 10:05 PM IST
തു​റ​വൂ​ർ: ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​ത്തോ​ട് കൈ​ര​ളി സ്റ്റോ​പ്പി​ന​ടു​ത്തു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജി​യോ ബാ​ഗ് ത​ട​യ​ണ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. 130 മീ​റ്റ​ർ നീ​ള​ത്തി​ൽ നാ​ലു​ത​ട്ട് ജി​യോ ബാ​ഗു​ക​ളാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
ക​ട​ൽ​ക്ഷോ​ഭ സ​മ​യ​ത്ത് ത​ട​യ​ണ കെ​ട്ടാ​ത്ത പ്ര​ദേ​ശ​ത്തു​കൂ​ടി വെ​ള്ളം ക​യ​റി നി​ര​വ​ധി വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നി​രു​ന്നു. ത​ട​യ​ണ കെ​ട്ടാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.