ഓ​ണം ഖാ​ദി മേ​ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മി​നി​ഹാ​ളി​ൽ തു​ട​ങ്ങി
Thursday, August 5, 2021 10:05 PM IST
അ​ല​പ്പു​ഴ: ഓ​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡ് വി​പ​ണ​നമേ​ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മി​നി ഹാ​ളി​ൽ ആ​രം​ഭി​ച്ചു. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി നി​ർ​വഹി​ച്ചു.
ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഉ​ത്സ​വ​കാ​ല​ങ്ങ​ളി​ലെ 30% റി​ബേ​റ്റി​നു പു​റ​മേ 5000 രൂ​പ വി​ല​വ​രു​ന്ന ത​ന​ത് ഉ​ത്പന്ന​ങ്ങ​ൾ രൊ​ക്കം പ​ണം ന​ൽ​കി വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​വി​ന് 10% പ്ര​ത്യേ​ക കി​ഴി​വ് ന​ൽ​കും. ഇ​വ​ർ​ക്ക് 2999 രൂ​പ​യ്ക്ക് സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. സ​ർ​ക്കാ​ർ, അ​ർധസ​ർ​ക്കാ​ർ, ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ വ​രെ വാ​യ്പാ സൗ​ക​ര്യ​മു​ണ്ട്. ജി​ല്ല​യി​ലെ ത​റി​ക​ളി​ൽ നെ​യ്തെ​ടു​ത്ത സെ​റ്റ് സാ​രി വി​പ​ണ​നമേ​ള​യി​ലെ പ്ര​ധാ​ന തു​ണി​ത്ത​ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. കേ​ര​ള​ത്തി​ലെ ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ൾ, തേ​ൻ, സോ​പ്പ് എ​ന്നീ ഉ​ത്പന്ന​ങ്ങ​ൾ​ക്കു പു​റ​മേ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള ജൂ​ട്ട് സാ​രി​ക​ൾ, പ​ട്ടുസാ​രി​ക​ൾ, മ​റ്റു തു​ണി​ത്ത​ര​ങ്ങ​ൾ എ​ന്നി​വ​യും മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഖാ​ദി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ എം.​ജി. ഗി​രി​ജ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു വ​രെ​യാ​ണ് മേ​ള. ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സി​നോ​ട് ചേ​ർ​ന്നു​ള്ള ഖാ​ദി​ഗ്രാ​മ സൗ​ഭാ​ഗ്യ​യി​ലും ഖാ​ദി ഓ​ണം മേ​ള പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.