സർക്കാർ ഗ്രാ​ന്‍റ് കു​ടി​ശി​ക കൊ​ടു​ത്തു​തീ​ർ​ക്കാ​ത്ത​ത് അ​നീ​തി​യെ​ന്ന്
Thursday, August 5, 2021 10:01 PM IST
അ​ന്പ​ല​പ്പു​ഴ: അ​ഗ​തി-​അ​നാ​ഥാ​ല​യ ന​ട​ത്തി​പ്പ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ ഗ്രാന്‍റ് കു​ടി​ശി​ക കൊ​ടു​ത്തുതീ​ർ​ക്കാ​ത്ത​ത് അ​നീ​തി​യാ​ണെ​ന്ന് ഓ​ർ​ഫ​നേ​ജ് ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ഇ​ൻ​സ്റ്റ്യൂ​റ്റ്യൂ​ഷ​ൻ​സ് ജി​ല്ലാ ക​മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. സ​ർ​ക്കാ​രി​ന്‍റെ നീ​തിനി​ഷേ​ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പു​ന്ന​പ്ര സെന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് ജോ​സ​ഫ് ഓ​ൾഡേ​ജ് ഓ​ഫ് ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജോ​യ് അ​റ​യ്ക്ക​ലി​നെ പ്ര​സി​ഡ​ന്‍റായും മാ​ന്നാ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ൾ​ഡേജ് ഹോം ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഷാ​ജി ഡാ​നി​യേ​ലി​നെ സെ​ക്ര​ട്ട​റി​യാ​യും യോ​ഗം തെര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: പി.​വി ആ​ന്‍റണി ശാ​ന്തി​ഭ​വ​ൻ -വൈ​സ് പ്ര​സി​ഡ​ന്‍റ്, ശ്രീ​ധ​ര​ൻപി​ള്ള-​ട്ര​ഷ​റ​ർ, ഫാ.​തോ​ബി​യാ​സ്-​ജോ​യിന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ​യും തെരഞ്ഞെ​ടു​ത്തു. സം​സ്ഥാ​ന ഓ​ർ​ഫ​നേ​ജ് ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ് മെ​ന്പ​ർ ഫാ. ​റോ​യ് മാ​ത്യു അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​ തോ​ബി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.